ഗാ​യ​ക​ൻ എം ​കു​ഞ്ഞി​മ്മൂ​സ നി​ര്യാ​ത​നാ​യി
Tuesday, September 17, 2019 10:12 PM IST
വ​ട​ക​ര : ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ഞ്ജ​നു​മാ​യ എം. ​കു​ഞ്ഞി​മ്മൂ​സ (92) നി​ര്യാ​ത​നാ​യി. മാ​പ്പി​ള​പ്പാ​ട്ട്, ല​ളി​ത ഗാ​നം, ഭ​ക്തി​ഗാ​നം എ​ന്നി​ങ്ങി​നെ വി​വി​ധ ഗാ​ന​ശാ​ഖ​ക​ളി​ലാ​യി നൂ​റു ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ൾ​ക്ക് എ​ഴു​തു​ക​യും സം​ഗീ​തം ന​ൽ​കു​ക​യും ചെ​യ്തു. ഗാ​യ​ക​ൻ താ​ജു​ദ്ദീ​ൻ വ​ട​ക​ര​യു​ടെ പി​താ​വാ​ണ്. ത​ല​ശേ​രി മൂ​ല​ക്ക​ൽ ത​റ​വാ​ട്ടി​ൽ അ​ബ്ദു​ല്ല​യു​ടെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​നാ​യി 1929 ലാ​ണ് കു​ഞ്ഞി​മ്മൂ​സ ജ​നി​ച്ച​ത്. ചെ​റു​പ്പ​കാ​ലം മു​ത​ലേ പാ​ട്ടു​ക​ൾ എ​ഴു​തു​ക​യും പാ​ടു​ക​യും ചെ​യ്ത് പ്ര​തി​ഭ തെ​ളി​യി​ച്ചി​രു​ന്നു. ത​ല​ശേ​രി ടൗ​ണി​ൽ ചു​മ​ട്ടു​കാ​ര​നാ​യി ജീ​വി​ത​മാ​രം​ഭി​ച്ച കു​ഞ്ഞി​മ്മൂ​സ​യി​ലെ പ്ര​തി​ഭ​യെ ക​വി​യും സം​ഗീ​ത​ഞ്ജ​നു​മാ​യ കെ. ​രാ​ഘ​വ​ൻ മാ​സ്റ്റ​റാ​ണ് തേ​ച്ചു മി​നു​ക്കി​യ​ത്. രാ​ഘ​വ​ൻ മാ​സ്റ്റ​റു​മാ​യു​ള്ള പ​രി​ച​യം കു​ഞ്ഞി​മ്മൂ​സ​ക്ക് ആ​കാ​ശ​വാ​ണി​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും വ​ഴി​കാ​ണി​ച്ചു. മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം ആ​കാ​ശ​വാ​ണി​യി​ൽ കു​ഞ്ഞി​മ്മൂ​സ തു​ട​ർ​ച്ച​യാ​യി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ക്കി​ത്തം, ജി. ​ശ​ങ്ക​ര​ക്കു​റു​പ്പ്, തി​ക്കോ​ടി​യ​ൻ, ശ്രീ​ധ​ര​നു​ണ്ണി, പൂ​വ്വ​ച്ച​ൽ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ൾ​ക്ക് കു​ഞ്ഞി​മ്മൂ​സ സം​ഗീ​ത ആ​വി​ഷ്കാ​രം ന​ൽ​കു​ക​യു​ണ്ടാ​യി.

വി​വി​ധ ഗാ​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച കു​ഞ്ഞി​മ്മൂ​സ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്താ​ണ് പ്ര​ശ​സ്ത​നാ​യ​ത്. മ​ധു വ​ർ​ണ്ണ പൂ​വ​ല്ലേ, ദ​റ​ജ​പ്പൂ​മോ​ള​ല്ലേ..., ക​തി​ർ​ക​ത്തും റ​സൂ​ലി​ന്‍റെ...., ഏ​താ​ണീ ഷൗ​ക്ക​ത്തീ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ എ​ക്കാ​ല​ത്തും ഹി​റ്റാ​യി​രു​ന്നു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ൽ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച ശേ​ഷം എം. ​കു​ഞ്ഞി​മ്മൂ​സ പൂ​ർ​ണ​മാ​യും വ​ട​ക​ര​ക്കാ​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഭാ​ര്യ : പ​രേ​ത​യാ​യ ന​ഫീ​സ. മ​റ്റു​മ​ക്ക​ൾ : റം​ല, ഷാ​ഹി​ദ, മ​ഹ്സൂം, ഫ​സ​ലു, റ​സി​യ, സ​റീ​ന, മു​ബീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് വി​ല്യാ​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ർ പു​തു​പ്പ​ണം, റം​ല, റ​ഹീ​സ വ​ട​ക​ര, മു​ഹ​മ്മ​ദ​ലി കൊ​യി​ലാ​ണ്ടി കൊ​ല്ലം, അ​ബൂ​ബ​ക്ക​ർ കൊ​യി​ലാ​ണ്ടി, ഉ​മ്മ​ർ​കു​ട്ടി കോ​ട്ട​ക്ക​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ : ആ​യി​ശ, പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ.