കോ​ഴി​ക്കോ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ പരിഗണിച്ചില്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​രം: എം.കെ. രാ​ഘ​വ​ൻ
Wednesday, September 18, 2019 12:32 AM IST
കോ​ഴി​ക്കോ​ട്‌: സ​തേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രുമാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ഇ​ന്ന്‌ ന​ട​ക്കു​ന്ന എം​പി മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ല​ബാ​റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മെ​ന്ന് എം.​കെ.​രാ​ഘ​വ​ന്‍ എം​പി അ​റി​യി​ച്ചു.
മെ​മു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ൽ, പു​തി​യ ബംഗളൂ​രു സ​ർ​വീസ്‌, വെ​സ്റ്റ്ഹി​ൽ ടെ​ർ​മി​ന​ലാ​യി ഉ​യ​ർ​ത്ത​ൽ­­, പി​റ്റ്‌ ലൈ​ൻ സ്ഥാ​പി​ക്ക​ൽ, പാ​ല​ക്കാ​ട്‌ ഡി​വി​ഷ​ണിലേ​ക്ക്‌ പു​തി​യ എ​ൽ​എ​ച്ച്‌​ബി കോ​ച്ചു​ക​ൾ, കോ​ഴി​ക്കോ​ട്‌ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്ക​ൽ, ഫ​റോ​ക്ക്‌-​ക​രി​പ്പൂ​ർ-​അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ ലൈ​ൻ, റോ​റോ ക​ണ​ക്റ്റി​വി​റ്റി, കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീസു​ക​ൾ ആ​രം​ഭി​ക്ക​ൽ, എ​ന്നി​വ​യാ​ണു എം​പി യു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​ജ​ൻഡയി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്‌.
കോഴിക്കോട് മ​ണ്ഡ​ല​ത്തി​ലെ മ​റ്റ്‌ സ്റ്റേ​ഷ​നു​ക​ളാ​യ ഫ​റോ​ക്ക്, ക​ട​ലു​ണ്ടി, വെ​സ്റ്റ്ഹി​ൽ, എ​ല​ത്തൂ​ർ, ക​ല്ലാ​യി, വെ​ള്ള​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ം, കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക്‌ സ്റ്റോ​പ്പ്‌ അ​നു​വ​ദി​ക്കൽ എന്നിവ സംബന്ധിച്ചു ച​ർ​ച്ച​യു​ണ്ടാ​കും. ഓ​ട്ടോ​മാ​റ്റി​ക്‌ സി​ഗ്ന​ലിം​ഗ്‌ സി​സ്റ്റം,ഷൊ​ർ​ണ്ണൂ​രി​നെ ട്ര​യാ​ങ്കു​ലാ​ർ സ്റ്റേ​ഷ​നാ​യി​ഉ​യ​ർ​ത്ത​ൽ, മം​ഗ​ലാ​പു​രം-​ഷോ​ർ​ണ്ണൂ​ർ മൂ​ന്നാം റെ​യി​ൽ​വേ ലൈ​ൻ നി​ർ​മ്മാ​ണം, റെ​യി​ലോ​രം പാ​ത​ക​ളു​ടെ അ​നു​മ​തി, നി​ല​മ്പൂ​ർ­­​ന​ഞ്ച​ങ്കോ​ട്‌ പാ​ത, ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​നാ​യു​ള്ള എ​ൻ​ഒ​സി, കോ​ഴി​ക്കോ​ട്‌ സ്റ്റേ​ഷ​നി​ലെ പാ​ർ​സ​ൽ സ​ർ​വ്വീ​സ്‌ പു​ന:​സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്യും. ആ​വ​ശ്യ​ങ്ങ​ൾ പരിഗണിച്ചില്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി അ​റി​യി​ച്ചു.