മ​ല​യോ​ര മേ​ഖ​ല​യെ ദുരിതത്തിലാക്കി അ​റ​വുമാ​ലി​ന്യ​ം ത​ള്ളു​ന്ന സം​ഘങ്ങൾ
Wednesday, September 18, 2019 12:34 AM IST
പേ​രാ​മ്പ്ര : കൊ​യി​ലാ​ണ്ടി, വ​ട​ക​ര താ​ലൂ​ക്കു​ക​ളു​ടെ ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​റ​വു മാ​ലി​ന്യ​ം വ​ൻ​തോ​തി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്നു.
ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ ട​ൺ ക​ണ​ക്കി​നു അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ടി​പ്പ​ർ ലോ​റി​ക​ളി​ലെ​ത്തി​ച്ച് ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി കു​ഴി​ച്ചി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കെ​ട്ട​ട​ങ്ങു​ന്ന​തി​നു മു​ന്പ് തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ സ​മാ​ന സം​ഭ​വമുണ്ടായി. പ​ന്തി​രി​ക്ക​ര- ഒ​റ്റ​ക്ക​ണ്ടം റോ​ഡ് ഓ​ര​ത്തു​ള്ള പ​റ​മ്പി​ലെ കു​ഴി​യി​ൽ വ​ൻ​തോ​തി​ൽ അ​റ​വു മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​ന്നു ത​ട്ടി​. മാ​ലി​ന്യം ചീ​ഞ്ഞു ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര മെ​യി​ന്‍ ക​നാ​ലി​നും പ​ന്തി​രി​ക്ക​ര ച​വ​റം​മൂ​ഴി റോ​ഡി​നും സ​മീ​പ​ത്താ​യി മു​ണ്ട​പ്പ​ള്ളി എ​ന്ന സ്ഥ​ല​ത്താ​ണ് മാ​ലി​ന്യ​ം‍ തള്ളിയത്. രാ​ത്രിയില്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​വി​ടെ മാ​ലി​ന്യം കൊ​ണ്ട്‌​വ​ന്നു ത​ള്ളു​ക​യാ​യി​രു​ന്നു.
എ​ട്ട് ഏ​ക്ക​റോ​ളം വ​രു​ന്ന വി​ശാ​ല​മാ​യ പ​റ​മ്പി​ല്‍ വ​ലി​യ കു​ഴി​ക​ളെ​ടു​ത്തു അ​തി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​സ്ഥ​ലം. ഇ​വി​ടെ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പെ​രു​വ​ണ്ണാ​മൂ​ഴി പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​റ​വ് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ന്ന​താ​യി അ​റി​ഞ്ഞ പ​രി​സ​ര വാ​സി​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ഇ​വി​ടെ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.. ഇ​വ​ര്‍ സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൊ​സൈ​റ്റി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​മ​സ്ഥ​ര്‍ ത​ന്നെ മാ​ലി​ന്യം കു​ഴി​ച്ചു മൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ കു​ഴി​ച്ചു മൂ​ടു​ക​യും നീ​റ്റ് ക​ക്ക ഉ​പ​യോ​ഗി​ച്ച് അ​ണു വി​കിര​ണം ത​ട​യാ​നും തീ​രു​മാ​നി​ച്ചു. ഈ ​സ്ഥ​ലം മു​മ്പ് ഒ​രു അ​റ​വു​ശാ​ല​യു​ടെ മാ​ലി​ന്യ സം​സ്‌​കര​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​വി​ടെ മാ​ലി​ന്യ​മെ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വി​വാ​ഹ വീ​ടു​ക​ളി​ലെ​യും മ​റ്റ് പ​രി​പാ​ടി​ക​ളി​ലെ​യും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​മാ​യി ഈ ​പ​റ​മ്പും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും മാ​റി​യി​ട്ടു​ണ്ട്.
സ്ഥ​ല​മു​ട​മ​ക​ളോ അ​വ​യു​ടെ കാ​വ​ൽ​ക്കാ​രോ വ​ൻ തോ​തി​ൽ പ്ര​തി​ഫ​ലം കൈ​പ്പ​റ്റി​യാ​ണു മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​കെ. ഹ​സന്‍ ​അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.
ഇ​ത​നു​സ​രി​ച്ച് മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.