ബിയർ പാർലറിൽ സംഘർഷം: മൂ​ന്നു പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Wednesday, September 18, 2019 12:34 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലു​രാം​പാ​റ ഇ​ല​ന്തു​ക​ട​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ടി​ഡി​സി​യു​ടെ ബി​യ​ർ ആ​ൻ​ഡ് വൈ​ൻ പാ​ർ​ല​റി​ൽ സം​ഘ​ർ​ഷം. കഴിഞ്ഞദിവസം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.
മ​ദ്യ​ല​ഹ​രി​യി​ൽ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യ​ം പറഞ്ഞ മൂ​വ​ർ സം​ഘം അ​കാ​ര​ണ​മാ​യി ഇവരോ​ട് ക​യ​ർ​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ൾ മേ​ശ, ക​സേ​ര, ഫ​ർ​ണ്ണി​ച്ച​റു​ക​ൾ, ഗ്ലാ​സ്, ബി​യ​ർ കു​പ്പി​ക​ൾ മു​ത​ലാ​യ​വ​ കേടു വ​രു​ത്തി​യ​താ​യി കെ​ടി​ഡി​സി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും സ്വ​ത​ന്ത്ര​മാ​യി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നും ജ​യ​കു​മാ​ർ, ശി​വ​ദാ​സ​ൻ, ജോ​ബി​ഷ് ജോ​സ​ഫ് എ​ന്നീ യു​വാ​ക്ക​ൾ​ക്കെ​തിരേ കേ​സെ​ടു​ത്തു. ഇവരെ റി​മാ​ൻ​ഡു ചെ​യ്തു.
ആ​ന​ക്കാം​പൊ​യി​ൽ, നെ​ല്ലി​പ്പൊ​യി​ൽ, കോ​ട​ഞ്ചേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ജം​ഗ്ഷ​ൻ ആ​യ ഇ​ല​ന്തു​ക​ട​വി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ബി​യ​ർ പാ​ർ​ല​റും ക​ള്ളു​ഷാ​പ്പും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മാ​ഫി​യ സം​ഘം വേ​രു​റ​പ്പി​ക്കു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.