സ്കൂളി​ലെ സം​ഘ​ർ​ഷം: വി​ദ്യാ​ർ​ഥി​ക​ളും ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ ഏ​റ്റുമു​ട്ടി; പോ​ലീ​സ് ലാ​ത്തി വീ​ശി
Wednesday, September 18, 2019 12:34 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ശു​പ​ത്രി​യി​ലും ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷാ​വ​സ്ഥ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി വീ​ശി.
പ​യ​ന്തോ​ങ്ങ് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ അ​രൂ​ർ സ്വ​ദേ​ശിയെ ​സ്കൂ​ളി​ൽ വ​ച്ചും പ​യ​ന്തോ​ങ്ങ് ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ത്ത് വെ​ച്ചും പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. തു​ട​ർ​ന്നാ​ണ് നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
കു​ട്ടി​യെ മ​ർ​ദ്ദി​ച്ച സം​ഘ​ത്തി​ലെ പ്ല​സ്ടു ​ക്കാ​ര​നാ​യ ചീ​റോ​ത്ത്മു​ക്ക് സ്വ​ദേ​ശി ബ​ന്ധു​വി​ന്‍റെ ചി​കി​ത്സാ​ർ​ത്ഥം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ഈ ​കു​ട്ടി​യെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.
സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഇ​രു വി​ഭാ​ഗ​ക്കാ​രെ​യും പി​ടി​ച്ച് മാ​റ്റി. പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മാ​റ്റി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്കു മ​ർ​ദ്ദ​ന​മേ​റ്റ വി​വ​ര​മ​റി​ഞ്ഞ് എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യും എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രും വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തോ​ടെ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. ഇ​തി​നി​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ വി​ജി​ത്തി​ന് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റു. നാ​ദാ​പു​രം സി​ഐ സു​നി​ൽ കു​മാ​ർ, എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്.