ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Thursday, September 19, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: ക​ക്ക​യം ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ളും ഒ​രു അ​ടി​വീ​തം തു​റ​ക്കും. ക​ക്ക​യം ഡാ​മി​ന് താ​ഴെ കു​റ്റ്യാ​ടി പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.​ക​ക്ക​യം റി​സ​ര്‍​വോ​യ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.