"സ്പന്ദമാ​പി​നി​യു​ടെ സം​ഗീ​തം' ഡോ. ​മെ​ഹ​റൂ​ഫ് രാ​ജി​ന് ആ​ദ​രം
Thursday, September 19, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യം അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ള്‍ സം​ഗീ​തം പ്ര​തി​രോ​ധ​മാ​യി മാ​റ​ട്ടെ​യെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ഡോ. ​മെ​ഹ​റൂ​ഫ് രാ​ജി​ന് ന​ല്‍​കി​യ ആ​ദ​രം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രു​ന്നി​നൊ​പ്പം സ്‌​നേ​ഹ​വും കാ​രു​ണ്യ​വും സം​ഗീ​ത​വു​മെ​ല്ലാം ചാ​ലി​ച്ചു ചേ​ര്‍​ത്ത് നാ​ലു പ​തി​റ്റാ​ണ്ടു​കാ​ലം രോ​ഗി​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​ലും പ്ര​വൃ​ത്തി​ച്ച ഡോ. ​മെ​ഹ​റൂ​ഫ് രാ​ജി​ന് കോ​ഴി​ക്കോ​ട്ടെ സു​ഹൃ​ത് സം​ഘ​മാ​ണ് ഹോ​ട്ട​ല്‍ വു​ഡ്ഡീ​സി​ല്‍ 'സ്പ​ന്ദ​മാ​പി​നി​യു​ടെ സം​ഗീ​തം' എ​ന്ന പേ​രി​ല്‍ ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ച​ത്. ‌ ആ​ര്‍​ട്ട് ഇ​ന്‍ മെ​ഡി​സി​ന്‍, മ്യൂ​സി​ക് ഫോ​ര്‍ മൈ​ന്‍​ഡ്, സോ​ള്‍ ആ​ന്‍​ഡ് ബോ​ഡി, മ്യൂ​സി​ക് ഫോ​ര്‍ സോ​ഷ്യ​ല്‍ ഹാ​ര്‍​മ​ണി, മ്യൂ​സി​ക് ഫോ​ര്‍ ഡി ​സ്‌​ട്രെ​സിം​ഗ് എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളാ​യി​രു​ന്നു.

എ. ​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ഡോ​ക്ട​റെക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി സി.​ഡി​യു​ടെ പ്ര​കാ​ശ​നം എം. ​കെ മു​നീ​ര്‍ എം.​എ​ല്‍.​എ നി​ര്‍​വ​ഹി​ച്ചു. ഡോ. ​ഖ​ദീ​ജ മും​താ​സ് സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. ആ​ദ​ര സ​ദ​സി​നു മു​ന്നോ​ടി​യാ​യി 'ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​മ​കാ​ലീ​ന പ്ര​വ​ണ​ത​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​വാ​ദം ന​ട​ന്നു. ഡോ. ​കെ.​പി. അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എ​ന്‍. അ​ജി​ത, വി.​ആ​ര്‍. സു​ധീ​ഷ്, പി. ​ര​മേ​ശ​ന്‍, എ. ​സ​ജീ​വ​ന്‍ , ഡോ. ​പി.​പി വേ​ണു​ഗോ​പാ​ല​ന്‍ ,ഡോ. ​മെ​ഹ​റൂ​ഫ് രാ​ജ് തുടങ്ങിയവർ പ്ര​സം​ഗിച്ചു. തു​ട​ര്‍​ന്ന് 'ആ​ര്‍​ട്ട് ഇ​ന്‍ മെ​ഡി​സി​ന്‍' സം​ഘ​മൊ​രു​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​യാ​യ 'ബ​ഹാ​ര്‍' ന​ട​ന്നു.