സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ച്ചു
Friday, September 20, 2019 12:44 AM IST
എ​ട​പ്പാ​ൾ: ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ്പെ​ഷ​ൽ ടീ​മി​നെ നി​യോ​ഗി​ച്ചു.
തി​രൂ​ർ ഡി​വൈ​എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ത്. പൊ​ന്നാ​നി എ​സ്ഐ ബേ​ബി​ച്ച​ൻ ജോ​ർ​ജി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.
സ്ഥി​ര​മാ​യി ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞു.
ച​ങ്ങ​രം​കു​ള​ത്തും എ​ട​പ്പാ​ളി​ലു​മാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ കു​ത്തി​ത്തുറ​ന്ന​ത് പ​ത്ത് ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ്. കാ​ഞ്ഞി​യൂ​ർ ക​രു​വാ​ട്ട് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ നാ​ലും, ചേ​ക​നൂ​ർ കാ​ല​ഞ്ചാ​ടി ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ആ​റു ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്.