മു​ക്കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ല്‍
Friday, September 20, 2019 12:44 AM IST
താ​മ​ര​ശേ​രി: 750 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ലാ​യി. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി പീ​തം​മീ​ണ(29) യെയാ​ണ് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി.​വേ​ണു​വും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
എ​ളേ​റ്റി​ല്‍​വ​ട്ടോ​ളി മീ​ന്‍ മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. വ​ട്ടോ​ളി ഭാ​ഗ​ത്ത് ടൈ​ല്‍​സി​ന്‍റെ ജോ​ലി​ ചെയ്തിരു​ന്ന ഇ​യാ​ള്‍ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ജോ​ലി​ക്ക് പോ​കാ​റി​ല്ല. രാ​ജ​സ്ഥാ​നി​ല്‍ പോ​യി ര​ണ്ടു ദി​വ​സം മു​മ്പാ​ണ് തി​രി​കെയെ​ത്തി​യ​ത്. ക​ഞ്ചാ​വ് രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും എ​ക്‌​സൈ​സ് പ​റ​ഞ്ഞു.
്‍ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ലി​ല്‍ , സു​രേ​ഷ് ബാ​ബു, സ​ജീ​വ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​വേ​ക്, ശ്യാം ​പ്ര​സാ​ദ്, നൗ​ഷീ​ര്‍ ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌​ചെ​യ്തു.