മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു
Friday, September 20, 2019 12:46 AM IST
കോഴിക്കോട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ജ​ല അ​ഥോ​റി​റ്റി​യു​ടെ കൂ​ളി​മാ​ട് പ​ന്പിംഗ് സ്റ്റേ​ഷ​നി​ലെ പ​ണി​ക​ൾ കാ​ര​ണ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണം നി​ല​ച്ച​ത്.
തു​ട​ർ​ന്ന് മൂ​ഴി​ക്ക​ലി​ൽ നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം, ലാ​ബു​ക​ൾ, മോ​ർ​ച്ച​റി, ഓ​പ്പ​റേ​ഷ​ൻ തി​യ്യേ​റ്റ​ർ തു​ട​ങ്ങി​യ​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് വെ​ള്ള​മു​ണ്ടാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടും വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.