വ​ള​യ​ത്തും വാ​ണി​മേ​ലി​ലും പേ​പ്പ​ട്ടി​യു​ടെ പ​രാ​ക്ര​മം: 13 പേ​ർ​ക്ക് ക​ടി​യേ​റ്റു
Friday, September 20, 2019 12:47 AM IST
നാ​ദാ​പു​രം: വ​ള​യ​ത്തും വാ​ണി​മേ​ലി​ലും സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പെ​ടെ 13 പേ​രെ പേ​പ്പ​ട്ടി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.​
വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ വ​ള​യം നി​ര​വു​മ്മ​ലി​ൽ സ്ത്രീ​ക​ളെ അ​ട​ക്കം ആ​റ് പേ​രെ ക​ടി​ച്ച പേ​പ്പ​ട്ടി വാ​ണി​മേ​ൽ വെ​ള്ളി​യോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​ടു​ക​യും വീ​ട്ടു​മു​റ്റ​ത്തു​ള്ള​വ​രെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യു​മ​ട​ക്കം ഏ​ഴു പേ​രെ ക​ടി​ച്ചു. പ​ല​ർ​ക്കും കൈ​ക്കും നെ​ഞ്ചി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. വ​ള​യം നി​ര​വു​മ്മ​ലി​ലെ തി​രു​വ​നേ​മ്മ​ൽ നി​ഖി​ത (30), പൊ​യി​ലു പ​റ​മ്പ​ത്ത് പ്രീ​ന (34), പൊ​യി​ലു പ​റ​മ്പ​ത്ത് ലീ​ല (55), വ​ള​ർ​ത്തു കാ​ട്ടി​ൽ ബാ​ബു (47), കു​റ്റ്യാ​ടി ദേ​വ​ർ​കോ​വി​ൽ ഉ​റ​വ​യി​ൽ ഷി​ജു (34), വെ​ള്ളി​യോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്‌​കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​ട​യ​ന്‍റ വി​ട അം​ന ഫാ​ത്തി​മ (12), യെ ​സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നാ​യ ക​ടി​ച്ച് പ​റി​ച്ചു. കു​റു​ക്ക​മ്പ​ത്ത് അ​ബ്ദു​ള്ള (54), വെ​ള്ളി​യോ​ട് ആ​ലി​കെ​ട്ടി​യ പ​റ​മ്പ​ത്ത് ലി​നി​ഷ (28), ചു​ഴ​ലി​യി​ലെ ക​ളം കെ​ട്ടി​യ പ​റ​മ്പ​ത്ത് ദേ​വി (53,പ​ര​പ്പു​പാ​റ​യി​ലെ ചാ​ലു​പ​റ​മ്പ​ത്ത് മാ​തു (59), കോ​യി​പ്പ​ള്ളി റീ​ന (38), വ​ള​ർ​ത്തു കാ​ട്ടി​ൽ ബാ​ബു (47), പാ​റ​യു​ള്ള പ​റ​മ്പ​ത്ത് കു​മാ​ര​ൻ (55) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് പ​രി​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.