ക​രി​യാ​ത്തും​പാ​റ​യി​ൽ പു​ലി​യെ ക​ണ്ടു​വെ​ന്ന് അ​ഭ്യൂ​ഹം
Saturday, September 21, 2019 12:15 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ​യി​ൽ പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റി​ന് ക​ല്ലാ​നോ​ട് നി​ന്നും ക​ക്ക​യ​ത്തേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്. ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും പു​ലി റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന​ത്തി​നു മു​ൻ​പി​ലൂ​ടെ കു​റു​കെ ക​ട​ന്നു പോ​യെ​ന്ന​ാണ് യാ​ത്ര​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക​ക്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ സം​ശ​യ​മു​ള​വാ​ക്കു​ന്ന​താ​യ കാ​ൽ​പ്പാ​ടു​ക​ളോ മ​റ്റൊ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.