മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​വീ​ക​രി​ച്ച ഫാ‌​ർ​മ​സി ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 22, 2019 12:54 AM IST
കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​വീ​ക​രി​ച്ച ഫാ​ർ​മ​സി നാ​ളെ രാ​വി​ലെ 11ന് ​ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. 35 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​ണ് പു​തി​യ ഫാ​ർ​മ​സി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ഫാ​ർ​മസി​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​ണ് പു​തി​യ ഫാ​ർ​മ​സി. ജീ​വ​ന​ക്കാ​ർ​ക്കും മ​രു​ന്നു വാ​ങ്ങാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒരുക്കി​യാ​ണ് ഫാ​ർ​മ​സി ന​വീ​ക​രി​ച്ച​ത്. എ​ട്ട് കൗ​ണ്ട​റു​ക​ളാ​ണ് ഉ​ള്ള​ത്. രോ​ഗി​ക​ൾ​ക്ക് തി​രി​ക്കി​ല്ലാ​തെ​യും വ​രി​നി​ൽ​ക്കാ​തെ​യും മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ സി​സ്റ്റ​വും ഓ​രോ മ​രു​ന്നു​ക​ളും ക​ഴി​ക്കേ​ണ്ട വി​ധ​വും അ​വ​യു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും രോ​ഗി​ക​ളെ ബോ​ധ​വ​ത്്ക​രി​ക്കു​ന്ന​തി​നു​ള്ള കൗ​ൺ​സി​ലി​ംഗ് സൗ​ക​ര്യ​വും ഫാ​ർ​മ​സി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ രോ​ഗി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഫാ​ർ​മ​സി​ക്ക് മു​ന്നി​ൽ വൃ​ത്തി​യു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ശു​ചി​മു​റി​ക​ളും ഉ​ണ്ട്. പ​ഴ​യ ഫ​ർ​ണ്ണീ​ച്ച​ർ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ക​യും നി​ലം ടൈ​ൽ പാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഫാ​ർ​മ​സി നവീകരണം തു​ട​ങ്ങി​യ​ത്. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ഇ- ​ഹെ​ൽ​ത്തു​മാ​യി ചേ​ർ​ന്നാ​ണ് ഫാർമസി ന​വീ​ക​രി​ച്ച​ത്.

ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​ള്ള​തി​നാ​ൽ ഒ​പി​യി​ൽ നി​ന്ന് രോ​ഗി​യു​ടെ കൈ​വ​ശം മ​രു​ന്ന് ചീ​ട്ട് കൊ​ടു​ത്തു വി​ടു​ന്ന​തി​നു പ​ക​രം കം​പ്യൂ​ട്ട​ർ​വ​ത്കരി​ച്ച ഫാ​ർ​മ​സി​യി​ലേ​ക്ക് ഡോ​ക്ട​റു​ടെ ഡാ​റ്റാ​ബേ​സി​ൽ നി​ന്ന് മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളെ​ത്തും. ഒ​പി ചീ​ട്ടി​ലെ ന​മ്പ​ർ മാ​ത്രം ല​ഭി​ച്ചാ​ൽ ഡോ​ക്ട​ർ മ​രു​ന്നു​ക​ൾ കൊ​ടു​ത്തു വി​ടും.

മ​രു​ന്നു​ക​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​രൃ​ത്തി​ൽ അ​ക്കാ​ര്യം പ്രി​ന്‍റെ​ടു​ത്ത് ന​ൽ​കു​ക​യും ചെ​യ്യും. രോ​ഗി​യു​ടെ ന​മ്പ​ർ പു​റ​ത്തെ സ്ക്രീ​നി​ൽ വ​രു​മ്പോ​ൾ മ​രു​ന്നു​ വാ​ങ്ങി​ക്കു​ക​യും ചെ​യ്യാം. ഉ​ദ​ര ക​ര​ൾ രോ​ഗ വി​ഭാ​ഗം ഒ​പി​യു​ടെ അ​ടു​ത്താ​ണ് ഫാ​ർ​മ​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.