പാലത്തിന് അ​പ്രോ​ച്ച് റോ​ഡി​ല്ല
Monday, October 14, 2019 12:09 AM IST
നാ​ദാ​പു​രം: കോ​ടി​ക​ള്‍ ചെ​ല​വിട്ടു നി​ര്‍​മ്മി​ച്ച പാ​ലം അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ല​ഭ്യ​മാ​കാത്തതിനാൽ നോ​ക്കു​കു​ത്തി​യാ​യി. മ​യ്യ​ഴി പു​ഴ​യിൽ തൂ​ണേ​രി, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്.
ന​ബാ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നും ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ​യാ​ണ് ഇതിനു ചെ​ല​വ​ഴി​ച്ച​ത്. ര​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ഹി​ത​മാ​യി എ​സ്റ്റി​മേ​റ്റ് തു​ക​യു​ടെ 20 ശ​ത​മാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യിരുന്നു. തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലാണ് അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥലം ​ല​ഭിക്കാത്തത്.

ക്വ​ട്ടേ​ഷ​ന്‍സം​ഘം ഭീ​ഷണിപ്പെടുത്തിയെന്ന്

നാ​ദാ​പു​രം: ചെ​ക്യാ​ട് ഉ​മ്മ​ത്തൂ​രി​ല്‍ ക്വ​ട്ടേ​ഷ​ന്‍ സം​ഘം വീ​ട്ടി​ല്‍ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ക​ണ്ണൂ​ര്‍ ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘം ക​ഴി​ഞ്ഞ 19ന് ​വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ഉ​മ്മ​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഭീ​ഷ​ണിപ്പെടുത്തിയെന്നാ​ണ് വീ​ട്ടു​ട​മ കൊ​ട്ടാ​ര​ത്തി​ല്‍ ഫൗ​സി​യ വ​ള​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ കാ​ക്ക ഷാ​ജി​യും ക​ണ്ടാ​ല​റി​യാ​വു​ന്ന ഏ​ഴ് പേ​രു​മാ​ണ് രണ്ടു കാറുകളിലായി എത്തിയതെന്ന് ഫൗ​സി​യ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. വി​ദേ​ശ​ത്തു​ള്ള ഫൗ​സി​യ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ അ​നു​ജ​നു​മാ​യി മ​റ്റൊ​രു വ്യ​ക്തി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ക്ര​മി സം​ഘം വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.