താ​മ​ര​ശേ​രി ഗ്രാമ പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, October 14, 2019 12:10 AM IST
താ​മ​ര​ശേ​രി: ഹ​രി​ത കേ​ര​ള മി​ഷ​നും റോ​ട്ട​റി ക്ല​ബ്ബും ചേ​ര്‍​ന്ന് താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​തി​ജീ​വ​ന​ത്തി​നാ​യി ചെ​റു​വ​ന​ങ്ങ​ള്‍ നി​ര്‍​മ്മി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യുള്ള പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി നി​ര്‍​വ്വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍ യം​ഗ് പ്ര​ഫ​ഷ​ണ​ല്‍ ടി.​എം. വി​ഷ്ണു​മാ​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
പോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബേ​ബി തോ​മ​സ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​വി. മു​ഹ​മ്മ​ദ്, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് മ​ണി ഉ​ള്ളാ​ട്ട്, റോ​ട്ട​റി ക്ല​ബ് താ​മ​ര​ശേ​രി സെ​ക്ര​ട്ട​റി വി​ജോ​ഷ് കെ. ​ജോ​സ്, മ​ഞ്ജി​ത, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ജെ​സി ശ്രീ​നി​വാ​സ​ന്‍, റ​സീ​ന, ബി​ന്ദു ആ​ന​ന്ദ്, ബ​ഷീ​ര്‍, ബെ​ന്നി ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി താ​മ​ര​ശേ​രി യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ത്താ​യി പു​ഴ​യോ​ര​ത്ത് അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് താ​മ​ര​ശേ​രി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. തേ​ക്ക്, വീ​ട്ടി, ച​ന്ദ​നം, ആ​ര്യ​വേ​പ്പ്, റം​ബു​ട്ടാ​ന്‍, പു​ളി, ചാ​മ്പ, അ​ത്തി, നീ​ര്‍​മാ​ത​ളം, ആ​ല്‍, താ​ന്നി, പേ​രാ, പൂ​വ​ര​ശ്, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ മുപ്പതോളം ഇ​ന​ങ്ങ​ളുടെ 400 ഓ​ളം ​തൈ​ക​ളാ​ണ് ന​ട്ട​ത്.