പു​ര​സ്കാ​ര നി​റ​വി​ൽ ജെ​സി​ഐ വ​നി​താ വിം​ഗ്
Monday, October 14, 2019 12:10 AM IST
മു​ക്കം: സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ജെ​സി‌​ഐ മ​ണാ​ശേ​രി വ​നി​ത വിം​ഗ്. ജെ​സി​ഐ ഇ​ന്ത്യ 21- ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ത്തു പു​ര​സ്കാര​ങ്ങ​ളാ​ണ് ഇവർക്കു ലഭിച്ചത്.
പ്ര​സി​ഡ​ന്‍റ് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ്, സ​ല്യൂ​ട്ട് ദ ​സൈ​ല​ന്‍റ് വ​ർ​ക്ക​ർ, ക്ലീ​ൻ ഇ​ന്ത്യ ഡ്രൈ​വ്, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം, വ​ൺ​ലോം വ​ൺ സ്കൂ​ൾ പ​ദ്ധ​തി പ്ര​കാ​രം സ്കു​ളു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ എ​ന്നി​വ​ക്കൊ​പ്പം ‌ ഔ​ട്ട് സ്റ്റാ​ന്‍റിം​ഗ് ലേ​ഡി, ഔ​ട്ട് സ്റ്റാ​ന്‍റിം​ഗ് ലേ​ഡി ലോം, ​പ​ത്രി​ക നി​ർ​മ്മാ​ണം എ​ന്നി​വ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്ര​സി​ഡ​ന്‍റ് ധ​ന്യ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്.
ജെ​സി​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. സെ​ക്ര​ട്ട​റി ജോ​സ് ലി​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ അ​ഫ് മാ​ബി, സോ​ണി​യ, മി​നി, ഷൈ​മ, മ​നീ​ഷ, ജി​ഷ, സ​ലീ​ന, സി​ന്ധു, മാ​ർ​ഗ​ര​റ്റ്, ശോ​ഭ, ഷ​ഹീ​റ, അ​ഷി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.