ക്രാ​ഫ്റ്റ് ബേ​ക്ക​ര്‍ കോ​ഴ്സ് ആ​രം​ഭി​ച്ചു; ഷീ ​സ്‌​കി​ല്‍​സ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം
Tuesday, October 15, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് എ​ല്‍​എ​ല്‍​സി​യു​ടെ​യും അ​സാ​പ്പ് കോ​ഴി​ക്കോ​ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക്രാ​ഫ്റ്റ് ബേ​ക്ക​ര്‍ കോ​ഴ്സി​ന്‍റെ​യും ജി​ല്ലാ​ത​ല ഷീ ​സ്‌​കി​ല്‍​സ് പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ക​ള​ക്ട​ര്‍ എ​സ്.സാം​ബ​ശി​വ​റാ​വു നി​ര്‍​വ​ഹി​ച്ചു.

ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ അ​മ്മ​മാ​ര്‍​ക്ക് കു​ട്ടി​ക​ളെ നോ​ക്കേ​ണ്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് തൊ​ഴി​ല്‍ സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​ന്‍റെ തു​ട​ക്ക​മാ​ണ് ഇ​ത്ത​രം പ​രി​ശീ​ല​ന​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ഷ​യ​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ക​ളക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ത്താം​ക്ലാ​സ് പാ​സാ​യ 15 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും പ്ര​ത്യേ​ക തൊ​ഴി​ല്‍ അ​ധി​ഷ്ഠി​ത നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​താ​ണ് അ​സാ​പി​ന്‍റെ ഷീ ​സ്‌​കി​ല്‍​സ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ അ​മ്മ​മാ​ര്‍​ക്കാ​യി ക്രാ​ഫ്റ്റ് ബേ​ക്ക​ര്‍ കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ര​മാ​വ​ധി 35 പേ​ര​ട​ങ്ങു​ന്ന ഒ​രു ബാ​ച്ചി​ന് 30 ദി​വ​സ​ങ്ങ​ളി​ലാ​യി 150 മ​ണി​ക്കൂ​ര്‍ പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കു​ക. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ അ​മ്മ​മാ​ര്‍​ക്കാ​യി ഇ​ത്ത​ര​ത്തി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​ര്‍ നി​ര്‍​മിക്കു​ന്ന ഉ​ത്പന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നും സം​ഘ​ട​ന​ക​ള്‍ സ​ഹാ​യി​ക്കും. നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ജി​ല്ലാ​ത​ല സ​മി​തി ക​ണ്‍​വീ​ന​ര്‍ പി. ​സി​ക്ക​ന്ത​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യാ​യ സ​ബ്ജ​ഡ്ജ് എ ​വി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ല്‍​എ​ല്‍​സി അം​ഗം ഡോ. ​പി.​ഡി. ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.