കു​ള​ത്തു​വ​യ​ൽ എൻഎ​സ്എ​സ് വി​ദ്യാ​ർ​ഥിക​ൾ 'പ്ര​ത്യാ​ശ' സ​ന്ദ​ർ​ശി​ച്ചു
Tuesday, October 15, 2019 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥിക​ൾ പേ​രാ​മ്പ്ര​യി​ൽ മെ​ന്‍റ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെന്‍ററാ​യ 'പ്ര​ത്യാ​ശ' യി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ട നി​ർ​മാ​ണവും ക​ലാ​പ​രി​പാ​ടി​ക​ളും വി​ദ്യാ​ർ​ഥിക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.
പ്രി​ൻ​സി​പ്പൽ കെ.​ജെ.​ത​ങ്ക​ച്ച​ൻ, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് പി.​പി. രാ​ജീ​വ​ൻ, പ്ര​ത്യാ​ശ മാ​നേ​ജ​ർ​മാ​രാ​യ പ്ര​ദീ​പ​ൻ മാ​മ്പ​ള്ളി, ലി​ജീ​ഷ്, അ​ധ്യാ​പി​ക ജെ​നി​മോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.എ​ൻ. മി​ഥു​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ നി​ര​ഞ്ജ​ന, സെ​ബി​ൻ, അ​ശ്വി​ൻ, ആ​ൽ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ കൃ​ഷി ഫാ​മി​ൽ
വേ​ർ​ഹൗ​സ് സൗ​ക​ര്യം
വ​രു​ന്നു

പേ​രാ​മ്പ്ര: കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാം വ​ള​പ്പി​ൽ വി​ശാ​ല​മാ​യ വേ​ർ​ഹൗ​സിം​ഗ് സം​വി​ധാ​നം വ​രു​ന്നു. ഫാ​മി​ന്‍റെ ര​ണ്ടേ​ക്ക​ർ സ്ഥ​ലം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണു നീ​ക്കം. ഇ​ത് സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ൾ ഇ​ന്ന​ലെ മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഫാ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ട​ന്നു.
ഏ​തു​ത​രം സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​ണു വേ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തേ സ​മ​യം ബീ​വ​റേ​ജ്‌ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ത്പന്ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണി​തെ​ന്ന പ്ര​ച​ര​ണം മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വേ​ർ​ഹൗ​സി​ന്‍റെ എം​ഡി ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.