ഓഫീസുകളിൽ മന്ത്രിയുടെ മിന്നൽ പരിശോധന
Tuesday, October 15, 2019 12:35 AM IST
പേ​രാ​മ്പ്ര: ഓ​ഫീ​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ബാ​ഗ​മാ​യി മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട, ച​ക്കി​ട്ട​പാ​റ, പേ​രാ​മ്പ്ര വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ​ത്തി പ്ര​വ​ർ​ത്ത​നം വിലയിരുത്തി.
പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ കാ​ര്യ​ക്ഷ​മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും അ​ദ്ദേ​ഹം ന​ൽ​കി.
കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തും ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കൂ​വ​പ്പൊ​യി​ലി​ലു​ള്ള കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി ഫാ​മി​ലാ​ണു മ​ന്ത്രി പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ത്. ​നൂ​റ് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണു ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​ന്ത്രി അതൃപ്തി പ്ര​ക​ടി​പ്പി​ച്ചു. കാ​ര്യ​ക്ഷ​മ​ത കു​റ​വു​കൊ​ണ്ടു സ്ഥാ​പ​നം ന​ഷ്ട​ത്തി​ലേ​ക്കാ​ണു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. നൂ​റ് ഏ​ക്ക​റി​ൽ 55-60 ഏ​ക്ക​ർ മാ​ത്ര​മെ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.
ബാ​ക്കി നാ​ൽ​പ്പ​തേ​ക്ക​റോ​ളം സ്ഥ​ലം ഫ​ലം ത​രാ​ത്ത വൃ​ക്ഷ​ങ്ങ​ളും കാ​ടും വ​ള​ർ​ന്നു മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ള​ട​ക്ക​മു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണി​വി​ടം. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണു ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​യ​ർ​ന്ന​ത്.
മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ വ​നം വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​ല്ല. സ​ർ​ക്കാ​റി​ൽ നി​ന്നു ആ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ ഉ​ണ്ടാ​ക​ണം. ഫാ​മി​ൽ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളും നേ​തൃ​ത്വ​വും ഉ​പ​യോ​ഗി​ച്ചു ത​ന്നെ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ന​വീ​ക​ര​ണം അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യും അം​ഗ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.