മൂ​ഴി​ക്ക​ൽ പു​ഴ​യി​ല്‍ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, October 15, 2019 10:05 PM IST
കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ട്കു​ന്ന് പൂ​നൂ​ര്‍​പു​ഴ​യി​ല്‍ മൂ​ഴി​ക്ക​ലി​നു സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ടു​വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടാ​മ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​യും വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​ടി ഇ​സ്ലാം കോ​ള​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​എ​സ്‌​സി മാ​ത്‌​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​മ​ര്‍ മ​ന്‍​സൂ​റി​ന്‍റെ (19) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. അ​മ​റും ആ​ല്‍​വി​നും മ​റ്റു​സു​ഹൃ​ത്തു​ക്ക​ളു​മു​ള്‍​പ്പെ​ടെ ആ​റം​ഗ​സം​ഘം ക്ലാ​സ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം കു​ളി​ക്കാ​നാ​യി പു​ഴ​യി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

നീ​ന്ത​ല്‍ അ​റി​യാ​ത്ത അ​മ​ര്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി താ​ഴു​ന്ന​ത് ക​ണ്ട​തോ​ടെ ആ​ല്‍​വി​നും മ​റ്റു സു​ഹൃ​ത്തു​ക​ളും ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ആ​ല്‍​വി​നും ഒ​ഴു​ക്കി​ല്‍​പെ​ട്ടു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​ല്‍​വി​ന്‍റെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ ക​ണ്ടെ​ത്തി.

അ​മ​റി​ന് വേ​ണ്ടി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും വെ​ളി​ച്ച​ക്കു​റ​വ് ത​ട​സം സൃ​ഷ്ടി​ച്ചു. പി​ന്നീ​ട് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ണ്ടും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​മാ​ടു​കു​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. ബാ​ബു​രാ​ജ​ന്‍റെ​യും മു​ക്കം അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​ജ​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​മാ​ടു​കു​ന്ന്, മു​ക്കം മീ​ഞ്ച​ന്ത എ​ന്നീ നി​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​യ ഷി​ഹാ​ബു​ദ്ദീ​ന്‍ (ലീ​ഡി​ങ് ഫ​യ​ര്‍​മാ​ന്‍), അ​ഹ​മ്മ​ദ് റ​ഹീ​ഷ് (ഫ​യ​ര്‍​മാ​ന്‍), മി​ഥു​ന്‍ (ഫ​യ​ര്‍​മാ​ന്‍), ബി​നു (ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍) എ​ന്നി​വ​രാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.