ത​ണ​ൽ അ​ഗ​തി മ​ന്ദി​ര​ത്തി​ൽ നി​ര്യാ​ത​നാ​യി
Tuesday, October 15, 2019 10:05 PM IST
നാ​ദാ​പു​രം:​എ​ട​ച്ചേ​രി ത​ണ​ലി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്ന​യാ​ൾ നി​ര്യാ​ത​നാ​യി.

ബാ​ബു എ​ന്ന് വി​ളി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 55 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ലു​ള്ള ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ 2017 മെ​യ് 24 നാ​ണ് ത​ണ​ലി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ത​ണ​ലി​ലേ​ക്ക് മാ​റ്റി​യ​ത്. സം​സാ​രി​ക്കാ​ത്ത പ്ര​കൃ​ത​മാ​യ​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ, നാ​ടി​നെ കു​റി​ച്ചോ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ എ​ട​ച്ചേ​രി ത​ണ​ലു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 0496 2547022 ( എ​ട​ച്ചേ​രി പോ​ലീ​സ് ).