പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സാ​മൂ​ഹ്യ​ശ​സ്ത്ര​മേ​ള 18 ന് ​ മാ​ട്ട​നോ​ട് എ​യു​പി സ്‌​കൂ​ളി​ല്‍
Wednesday, October 16, 2019 12:19 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ സാ​മൂ​ഹ്യ​ശ​സ്ത്ര​മേ​ള മാ​ട്ട​നോ​ട് എ​യു​പി സ്‌​കൂ​ളി​ല്‍ 18 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 600ല്‍ ​പ​രം മ​ത്സ​രാ​ര്‍​ത്ഥി​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി നി​ര്‍​വ്വ​ഹി​ക്കും.
കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. പ​ത്മ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. രാ​മ​ച​ന്ദ്ര​ന്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ മൊ​യ്തീ​ന്‍ കു​ഞ്ഞ് വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, പേ​രാ​മ്പ്ര ബി​പി​ഒ കെ.​വി. വി​നോ​ദ്, സ്‌​ക്കൂ​ള്‍ മാ​നേ​ജ​ര്‍ എ​ന്‍. പ​ത്മ​നാ​ഭ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം കാ​യ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും, സ​മ്മാ​ന വി​ത​ര​ണം ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ച്ച​ര്‍ കെ.​പി. പു​ഷ്പ​യും നി​ര്‍​വ്വ​ഹി​ക്കും.