ച​ക്കി​ട്ട​പാ​റ ടൗ​ണി​ലെ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ നോ​ക്കു കു​ത്തി​യാ​കു​ന്നു
Wednesday, October 16, 2019 12:20 AM IST
ച​ക്കി​ട്ട​പാ​റ: ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ആ​റ് മാ​സം മു​മ്പ് ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പോ​ലീ​സും ചേ​ർ​ന്നു സ്ഥാ​പി​ച്ച നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ നോ​ക്കു​കു​ത്തി​യാ​യി.
16000 രൂ​പ​യോ​ളം വ​ക​യി​രു​ത്തി സ്ഥാ​പി​ച്ച ബോ​ർ​ഡു കൊ​ണ്ട് ഒ​രു​പ​കാ​ര​വും ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത് ഇ​തി​നു സ​മീ​പ​ത്തു ത​ന്നെ​യാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പൊ​തു ശ​ല്യ​മാ​യി​ട്ടു​ണ്ട്. ടൗ​ൺ പ​രി​സ​ര​ത്തു​ള്ള എ​ൽ​പി സ്കൂ​ൾ പ്ര​വേ​ശ​ക​വാ​ട ഭാ​ഗ​ത്തെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത കു​രു​ക്ക് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.