ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി
Thursday, October 17, 2019 12:32 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ആ​ട് വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​ഡി​എ​സി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കാ​യാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ജീ​ബ് മാ​ക്ക​ണ്ടി, ഐ​ബി റെ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​മ്പ​ര്‍​മാ​രാ​യ ഉ​ഷാ​കു​മാ​രി, ജ​ലീ​ല്‍​കോ​യ​ത​ങ്ങ​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ​സ​ജി അ​നി​മേ​റ്റ​ര്‍ സി.​വി​നീ​ത വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​യോ​ണ ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ര്‍​ച്ച​ന, പ്രി​യം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സീ​ന ച​ന്ദ്ര​ന്‍, സു​മ​തി ച​ന്ദ്ര​ന്‍, ഉ​ഷ, ല​ക്ഷ്മി ബാ​ബു എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. സി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കി​യ ആ​ട് ഗ്രാ​മം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്നാ​ണ് ആ​ടി​നെ വാ​ങ്ങി ന​ല്‍​കി​യ​ത്. ജി​ല്ല​യി​ല്‍ പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​ല് അം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള ഒ​രു ഗ്രൂ​പ്പി​ല്‍ നാ​ല് ആ​ടു​ക​ളെ​യാ​ണ് ന​ല്‍​കു​ക. മു​പ്പ​തി​നാ​യി​രം രൂ​പ ചി​ല​വാ​കു​ന്ന പ​ദ്ധ​തി​യി​ല്‍ മു​ഴു​വ​ന്‍ തു​ക​യും സ​ബ്‌​സി​ഡി​യാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ല്‍​കും. ഓ​രോ യൂ​ണി​റ്റാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.