ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും തെ​ങ്ങ് വീ​ണ് പേ​രാ​മ്പ്ര​യി​ല്‍ ക​ട​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം
Thursday, October 17, 2019 12:32 AM IST
പേ​രാ​മ്പ്ര: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും തെ​ങ്ങ് വീ​ണ് പേ​രാ​മ്പ്ര​യി​ല്‍ മൂ​ന്ന ക​ട​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കി​ട്ട് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​യോ​ടു കൂ​ടി​യ ശ​ക​ത​മാ​യ മ​ഴ​യും ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് പ​ട്ട​ണ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് പൊ​ട്ടി വീ​ണ​ത്.
മെ​യി​ന്‍ റോ​ഡി​ല്‍ ടി.​കെ. പ്ര​കാ​ശ​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള ടി​കെ സ്‌​റ്റോ​ഴ്‌​സ് ആ​ൻഡ് മാ​റ്റ് ഹൗ​സ്, വാ​ഹി​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലി​ബാ​സ് ക​ള​ക്ഷ​ന്‍ സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​യ ഓ​ട് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് വീ​ണ​ത്. ഈ ​സ​മ​യം ടി.​കെ. സ്‌​റ്റോ​ഴ്‌​സി​ലും, ലി​ബാ​സി​ലും ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ്ണ​മാ​യും ത​ക​ര്‍​ന്നെ​ങ്കി​ലും ആ​ര്‍​ക്കും പ​രു​ക്കി​ല്ല. ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാറ്റി​ല്‍ തെ​ങ്ങ് ന​ടു ഭാ​ഗ​ത്തു നി​ന്ന് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു.