ത​ത്വ ഫെ​സ്റ്റ് നാളെ‍ തുടങ്ങും
Thursday, October 17, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫെ​സ്റ്റാ​യ ത​ത്വ 2019 കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടിയി​ല്‍ 18 മു​ത​ല്‍ 20 വ​രെ ന​ട​ക്കും. നാ​ലാം വ്യാ​വ​സാ​യി​ക വി​പ്ല​വം എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യ യാണ് മേ​ള സംഘടിപ്പിക്കുന്നത്. വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ , വ​ര്‍​ക്ക്‌​ഷേ​പ്പു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ , ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ​ നടക്കും. അ​റു​പ​തി​ലേ​റെ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ​ത്മ​ശ്രീ ഡോ. ​ശേങ്ക​ര്‍​കു​മാ​ര്‍ പാ​ല്‍ ന​ല്‍​കു​ന്ന മെ​ഷീ​ന്‍ ലേ​ണി​ംഗ് , ഡോ. ​ലോ​റ​ന്‍​സ് ക്രോ​സി​ന്‍റെ ത​മോ​ഗ​ര്‍​ത്ത​വും പ്ര​പ​ഞ്ച​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ്രഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ക്കും. ഓ​ട്ടോ​മേ​ഷ​ന്‍ മു​ത​ല്‍ ബ​യോ​ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് വ​രേ നീ​ളു​ന്ന വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ ഉ​ണ്ടാ​വും. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മി​ക​ച്ച പ്രോ​ജ​ക്ടുക​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ക്കും. ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച മി​ത്ര റോ​ബോ​ട്ട്, ഇ​ന്‍റ​ര്‍ റോ​ബോ​ട്ടി​ക്‌​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. എ​ന്‍​സി​സി യു​ടെ നാ​വി​ക പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ഉ​ണ്ടാ​വും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​രം​ഭ​ക പ​രി​പാ​ടി​യാ​യ ഇ​ന്‍റ​ര്‍​ഫേ​സ് 2019 ത​ത്വ​ഫെ​സ്റ്റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.
ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള ഡി​ജെ പാ​ര്‍​ട്ടി​യാ​യ ഒ​ളി എ​സ്സേ, ബോ​ളി​വു​ഡ് ഗാ​യ​ക​ന്‍ ദ​ര്‍​ശ​ന്‍ റാ​വ​ല്‍ തു​ട​ങ്ങി​യ​വ​ർ പങ്കെടുക്കും. ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കിട്ട് 5.30-ന് ​എ​ന്‍​ഐ​ടി ചാ​ണ​ക്യ​ഹാ​ളി​ല്‍ ന​ട​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​എ .സാ​ന്തീ​ഗു, മു​ഹ​മ്മ​ദ് അ​ന്‍​ഷാ, കൃ​ഷ്ണ​പ്രി​യ, മി​ഥു​ന്‍ വാ​ര്യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.