പേ​പ്പ​റി​ല്‍ വ​ര്‍​ണ വി​സ്മ​യം തീ​ര്‍​ത്ത് സ​ഹോ​ദ​രി​മാ​ര്‍
Thursday, October 17, 2019 11:47 PM IST
വി​ല​ങ്ങാ​ട്: പേ​പ്പ​റി​ല്‍ വ​ര്‍​ണ വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണ് വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി ക​ളാ​യ സ​ഹോ​ദ​രി​മാ​ര്‍. നാ​ദാ​പു​രം ഉ​പ​ജി​ല്ല പ്ര​വൃത്തി പ​രി​ച​യ​മേ​ള​യി​ല്‍ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ത​രം വി​ദ്യാ​ര്‍​ഥി​നി ജോ​ബി​യ​യും ഏ​ഴാം ത​രം വി​ദ്യാ​ര്‍​ഥി​നി ജോ​സ് മി​യ​യു​മാ​ണ് പേ​പ്പ​ര്‍ ക്രാ​ഫ്റ്റ് ഇ​ന​ത്തി​ല്‍ വ​ര്‍​ണ വി​സ്മ​യം തീ​ര്‍​ത്ത​ത്. കൊ​ച്ചു പ​റ​മ്പി​ല്‍ ജെ​യിം​സി​ന്‍റെ മ​ക്ക​ളാ​ണ്. പ​ല ത​ര​ത്തി​ലു​ള്ള വി​വി​ധ ക​ള​റു​ക​ളു​ള്ള പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​പ​തി​ല​ധി​കം പൂ​ക്ക​ളാ​ണ് മൂ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ കൊ​ണ്ട് ഇ​രു​വ​രും തീ​ര്‍​ത്ത​ത്.