പ്യൂ​ൺ നി​യ​മ​ന ച​ട്ട​ലം​ഘ​നം; മു​ക്കം ബാ​ങ്കി​ൽ അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​ത്തു
Thursday, October 17, 2019 11:50 PM IST
മു​ക്കം: ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ നി​യ​മി​ച്ച അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ മു​ക്കം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി അം​ഗ​ങ്ങ​ളി​ൽ നി​ന്ന് തെളിവെടുത്തു. ബാ​ങ്കി​ലെ പ്യൂ​ൺ നി​യ​മ​നം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​നു​ണ്ടാ​യ ന​ഷ്ടം തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്യൂ​ൺ നി​യ​മ​നം ച​ട്ട​ലം​ല​ന​മാ​ണെ​ന്ന് കാ​ണി​ച്ച് റോ​യ് കോ​ക്കാ​പ​ള്ളി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. പരാതി കോടതി ശരിവച്ചു.

തു​ട​ർ​ന്ന് ജോ​യി​ന്‍റ് രജി​സ്ട്രാ​ർ കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ലം​ഘി​ച്ച് കൊ​ണ്ട് നി​യ​മ​നം ന​ട​ത്തി​യ വ​ക​യി​ൽ മു​ക്കം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് 10,92,079 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും ഇ​തി​ന് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും ഈ ​തു​ക​യും ഇ​തി​ന്‍റെ പ​ലി​ശ​യും ഉ​ത്ത​ര​വാ​ദി​ക​ളി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.