വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​കൂ​ടി
Saturday, October 19, 2019 12:27 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് എ​ള​മ്പ മ​ല​യി​ല്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 260 ലി​റ്റ​ര്‍ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.​ക​ണ്ണൂ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ജ​ന​വാ​സ​മി​ല്ലാ​ത്ത വ​ള​ലാ​യി പു​ഴ​യോ​ര​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ്യാ​ജ വാ​റ്റ് കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ര​ണ്ട് മാ​സം മു​മ്പ് സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ട് ത​വ​ണ എ​ള​മ്പ​മ​ലി​യി​ല്‍ നി​ന്ന് വാ​ഷും, വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യി​രു​ന്നു.
പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ എം.​എം. സോ​മ​സു​ന്ദ​രം, ഗ്രേ​ഡ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ പി.​പി.​അ​മ്മ​ദ്. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​സി.​വി​ജ​യ​ന്‍ ,പി.​വി​ശ്വ​നാ​ഥ​ന്‍,പി.​പി.​ഷൈ​ജു,ഡ്രൈ​വ​ര്‍ ഷൈ​ജു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.​എ​ള​മ്പ മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​ര​മാ​യി വാ​റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.