പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ള്‍ അ​യ​യ്ക്കും
Saturday, October 19, 2019 12:27 AM IST
കോ​ഴി​ക്കോ​ട്:​ രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന ആ​ര്‍​സി​ഇ​പി ക​രാ​റി​ല്‍ ഇ​ന്ത്യ ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് അ​പേ​ക്ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​തി​നാ​യി​രം ക​ത്തു​ക​ള്‍ അ​യ​യ്ക്കാ​ന്‍ എ​ന്‍​സി​പി കി​സാ​ന്‍​സ​ഭ ജി​ല്ലാ​ക​മ്മ​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. ക​ത്തു​ക​ള്‍ അ​യ​യ്ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്‌​റ്റോ​ഫീ​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കും. ക​രാ​റി​നെക്കുു​റി​ച്ച് അ​സം​ബ് ളി​ക​ളി​ലും പാ​ര്‍​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ക​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടും. എ​ല്ലാ എം​പി​മാ​ര്‍​ക്കും ക​ത്തി​ന്‍റെ പ​ക​ര്‍​പ്പ് അ​യ​യ്ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന -ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​കൃ​ഷ്ണ​ന്‍​കു​ട്ടി, സി.​പി.​അ​ബ്ദു​റ​ഹ്മാ​ന്‍ , സൂ​ര്യ​നാ​രാ​യ​ണ​ന്‍, കെ.​ടി.​പ്ര​സാ​ദ്, ബേ​ബി​വാ​സ​ന്‍ ,പി.​എം.​ക​രു​ണാ​ക​ര​ന്‍, കെ.​എ.​മോ​ഹ​ന​ന്‍ കെ.​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.