ഗാ​ന്ധി​വ​ധം ആ​ത്മ​ഹ​ത്യയാക്കാനുള്ള ശ്രമം: ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Saturday, October 19, 2019 12:27 AM IST
പേ​രാ​മ്പ്ര:​ഗാ​ന്ധി വ​ധം ആ​ത്മ​ഹ​ത്യ​വ​ത്്ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​ത്തി​നെ​തി​രേ നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത്‌ ലീ​ഗ് ക​മ്മി​റ്റി വെ​ള്ളി​യൂ​രി​ൽ പ്ര​തി​ഷേ​ധ​ചൂ​ട്ട് പ​രി​പാ​ടി ന​ട​ത്തി.
ഗു​ജ​റാ​ത്തി​ലെ സ്‌​കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് ചോ​ദ്യ​പേ​പ്പ​റി​ൽ ഗാ​ന്ധി എ​ങ്ങ​നെ ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്ന ചോ​ദ്യം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി നാ​സ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് സ​ലിം മി​ലാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.