യെ​ല്ലോ ലൈ​ൻ കാ​മ്പ​യി​ൻ തുടങ്ങി
Saturday, October 19, 2019 12:27 AM IST
തി​രു​വ​മ്പാ​ടി:​പു​ക​യി​ല വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ 100 വാ​ര ചു​റ്റ​ള​വി​ൽ പു​ക​യി​ല നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ​ഭാ​ഗ​മാ​യു​ള്ള യെ​ല്ലോ ലൈ​ൻ കാ​മ്പ​യി​ൻ തി​രു​വ​മ്പാ​ടി​യി​ൽ തു​ട​ങ്ങി.
പു​ല്ലൂ​രാം​പാ​റ സെ​ന്‍റ്ജോ​സ​ഫ്സ് സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ടോ​മി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ. ​ആ​ർ. ഗോ​പാ​ല​ൻ അ​ധ്യ​ക്ഷം വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, റെ​ഡ് ക്രോ​സ്,എ​ൻ​എ​സ്എ​സ് വ​ള​ണ്ടിയ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത സ​ന്ദേ​ശ റാ​ലി ന​ട​ത്തി.
സ്കൂ​ളി​ൽ നി​ന്നും 100 വാ​ര ദൂ​ര പ​രി​ധി അ​ട​യാ​ള​പ്പെ​ടു​ത്തി. പരിധിക്കക​ത്ത് വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി.