ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ്മാ​ര്‍​ട്ട് എം​പ്ലോ​യീ പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​ം
Sunday, October 20, 2019 12:08 AM IST
കോ​ഴി​ക്കോ​ട്: പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​രി​ച്ച ചു​മ​ത​ല​ക​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​വു​മെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന സ്മാ​ര്‍​ട്ട് എം​പ്ലോ​യീ പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സേ​വ​ക​രാ​ണെ​ന്നും മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​കു​ന്ന​ത് വ​ഴി സ​മൂ​ഹ​ത്തി​ല്‍ ന​ല്ല മാ​റ്റം കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ന​ല്ല​നി​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സാ​ധി​ക്കും. കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സ്മാ​ര്‍​ട്ട് എം​പ്ലോ​യീ പോ​ലു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര​പ്പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ബ്ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മാ​ര്‍​ട്ട് എം​പ്ലോ​യി പ്രോ​ഗ്രാ​മി​ന് വേ​ണ്ടി അ​സാ​പ് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത പ്ര​ത്യേ​ക പോ​ര്‍​ട്ട​ലി​ന്‍റെ ഉ​ദ്ഘ​ട​നം സ​ബ്ക​ളക്ട​ര്‍ നി​ര്‍​വഹി​ച്ചു. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​കുന്ന സം​ശ​യ​ങ്ങ​ള്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ദൂ​രീ​ക​രി​ക്കാം.

പ​ഠ​ന സ​ഹാ​യി​ക​ളും പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐടി പ്രാ​വീ​ണ്യം പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള 30 പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. കം​പ്യൂ​ട്ട​ര്‍ ബേ​സി​ക്‌​സ്, ഡി​ജി​റ്റ​ല്‍ ടൂ​ള്‍ ഉ​പ​യോ​ഗം, സൈ​ബ​ര്‍ എ​ത്തി​ക്‌​സ് ആ​ന്‍ഡ് സെ​ക്യൂ​രി​റ്റി, ഡി​ജി​റ്റ​ല്‍ ട്രാ​ന്‍​സാ​ക്ഷ​ന്‍ എ​ന്നി​വ​യി​ലാ​ണ് ക​ംപ്യൂട്ട​ര്‍ മു​ഖേ​ന പ​രി​ശീ​ല​നം ന​ല്‍​കു​ക. ആ​ശ​യ വി​നി​മ​യ പ്രാ​വീ​ണ്യം, വ്യ​ക്തി​ത്വ വി​ക​സ​നം, അ​വ​ത​ര​ണ പ്രാ​വീ​ണ്യം, പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ക​ഴി​വ്, ലീ​ഡ​ര്‍​ഷി​പ്പ്, ടൈം ​മാ​നേ​ജ്‌​മെ​ന്‍റ്, കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം, കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള ക​ഴി​വ്, ധാ​ര്‍​മ്മി​ക​ത എ​ന്നി​വ​യി​ലാ​ണ് പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ക. അ​സാ​പ് ആ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ്, ഡി.​ഐ.​സി, കോ​ഴി​ക്കോ​ട് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, എ​ച്ച്എം​ഡി​സി ഓ​ഫീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ദ്യ ബാ​ച്ചി​ലെ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വ​കു​പ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക് പ​രി​ശീ​ല​നം ന​ല്‍​കും. ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് മു​ത​ല്‍ താ​ഴോ​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​ദ്ധ​തി മു​ഖേ​ന പ​രി​ശീ​ല​നം ല​ഭി​ക്കു​ക. നി​ല​വി​ല്‍ ഐഐഎം മു​ഖേ​ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ന്നു​വ​രി​ക​യാ​ണ്.അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ മേ​ഴ്‌​സി പ്രി​യ പ​രി​ശീ​ല​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​ര​ിച്ചു. കേ​ര​ള സ്റ്റേ​റ്റ് ഐ ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോജ​ക്ട് മാ​നേ​ജ​ര്‍ സി.​എം. മി​ഥു​ന്‍ കൃ​ഷ്ണ, കാ​ര​പ്പ​റ​മ്പ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ എ.​ര​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.