വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന്ധി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു
Sunday, October 20, 2019 12:08 AM IST
തി​രു​വ​മ്പാ​ടി : നീ​ലേ​ശ്വ​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​കാ​രു​ണ്യ കേ​ന്ദ്ര​മാ​യ കൂ​മ്പാ​റ ഗാ​ന്ധി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ചു.

ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് കു​ഴു​മ്പി​ലി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ഗാ​ന്ധി​ഭ​വ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും 5000 രൂ​പ​യും ഗാ​ന്ധി​ഭ​വ​ൻ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​നം ഗാ​ന്ധി​ഭ​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് വേ​റി​ട്ട​ അനു​ഭ​വ​മാ​യി. എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​വി​രു​ന്നി​ൽ ഗാ​ന്ധി​ഭ​വ​ൻ പ്ര​വ​ർ​ത്ത​ക​രാ​യ മാ​ത്യു പാ​ല​ക്ക​ത്ത​ട​ത്തി​ൽ, മേ​രി പ​ടി​ഞ്ഞാ​റേ​തി​ൽ എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങൾ മാറ്റുക്കൂട്ടി.