ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്തി​ൽനി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റെ​ഡി
Sunday, October 20, 2019 12:16 AM IST
കു​റ്റ്യാ​ടി : കേ​ര​ള​ത്തി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ത്തോ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭ്യ​മാ​കും.​ഇ​ത​നു​സ​രി​ച്ച് ഉ​ട​മ​സ്ഥാ​മ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി.​പി.​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കെ​ട്ടി​ട​ത്തി​ന്‍റെ വി​സ്തീ​ർ​ണ്ണം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം കാ​ണി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​കു​തി ര​ഹി​ത കെ​ട്ടി​ട​മെ​ന്ന സാ​ക്ഷ്യ​പ​ത്രം, മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ,തൊ​ഴി​ൽ കാ​ർ​ഡ് എ​ന്നി​വ​യാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്.

26,000 ത്തോ​ളംപേരു​ള്ള കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​രു മാ​സ​ത്തി​ന്ന് മു​ൻ​പാ​ണ് നി​ർ​വഹി​ച്ച​ത്. അ​തി​വേ​ഗ സേ​വ​നം ജ​ന​ങ്ങ​ളി​ൽ സു​താ​ര്യ​മാ​യി എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജും സെ​ക്ര​ട്ട​റി എം.​പി ര​ജു​ലാ​ലും വ്യ​ക്ത​മാ​ക്കി.