ചെ​ങ്ങോ​ടു മ​ല തു​ര​ക്കാ​ൻ വീ​ണ്ടും നീ​ക്കം
Sunday, October 20, 2019 12:16 AM IST
പേ​രാ​മ്പ്ര: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം തു​ട​ങ്ങാ​ൻ സ്വ​കാ​ര്യ ക​മ്പ​നി​ക്ക് വേ​ണ്ടി വീ​ണ്ടും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ൽ. പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡും ത​ള്ളി​യ ഡി ​ആ​ൻഡ് ഒ ​ലൈ​സ​ൻ​സ് ന​ൽ​കാൻ വേ​ണ്ടി 23 ന് ​സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡി​ന്‍റെ ഹി​യ​റിം​ഗ് വി​ളി​ച്ചി​രി​ക്കു​ക​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡ് ത​ള്ളി​യാ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡി​ന് അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ ര​ണ്ട് മാ​സം വ​രെ ക​മ്പ​നി അ​പ്പീ​ൽ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് സ​മ​ര​സ​മി​തി നേ​താ​വ് കൊ​ള​ക്ക​ണ്ടി ബി​ജു​വി​ന് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ള്ള​ത്.

2018 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ഡെ​ൽ​റ്റ റോ​ക്സ് പ്രോ​ഡ​ക്റ്റ് ക​മ്പ​നി ആ​ദ്യ​മാ​യി ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡി​ൽ അ​പേ​ക്ഷ ന​ൽ​കിയത്. എ​ന്നാ​ൽ അ​പേ​ക്ഷ​യി​ൽ മ​തി​യാ​യ രേ​ഖ ഇ​ല്ലാ​ത്ത​തി​നാ​ൽ കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഡി ​ആ​ൻഡ് ഒ ​ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ തി​രി​ച്ച​യ​ച്ചു. തു​ട​ർ​ന്ന് ക​മ്പ​നി ക​ൽ​പ്പി​ത ലൈ​സ​ൻ​സ് ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. എ​ന്നാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന് ക​മ്പ​നി​യു​ടെ വാ​ദ​ങ്ങ​ൾ പൊ​ളി​ച്ചു. അ​തി​നു ശേ​ഷം കേ​സ് പി​ൻ​വ​ലി​ച്ച് ക​മ്പ​നി സം​സ്ഥാ​ന ഏ​ക ജാ​ല​ക ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി.

ചീ​ഫ് സെ​ക്ര​ട്ട​റി 2019 മെ​യ് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യേ​യും ക​ള​ക്ട​റേ​യും വി​ളി​ച്ച് മേയ് 17ന് ​ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് ഡി ​ആ​ൻഡ് ഒ ​ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് മേയ് ഒ​ന്‍​പ​ത് മു​ത​ൽ ചെ​ങ്ങോ​ടു​മ​ല സ​മ​ര​സ​മി​തി​യും സി​പി​എ​മ്മും കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ സാ​ംബ​ശി​വ റാ​വു സ​ർ​വക​ക്ഷി യോ​ഗം ചേ​ർ​ന്ന് വി​ദ​ഗ്ധ പ​ഠ​ന​ത്തി​നു ശേ​ഷം മാ​ത്ര​മേ ലൈ​സ​ൻ​സ് ന​ൽ​കൂ എ​ന്ന് ഉ​റ​പ്പ് ന​ൽ​കി.

ജി​ല്ലാ ക​ള​ക്ട​റും വി​ദ​ഗ്ധ സം​ഘ​വും വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ൽ ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തി. പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ലൈ 14ന് ​ക​ളക്ട​ർ നി​ല​വി​ലു​ള്ള പാ​രി​സ്ഥി​തി​കാ​നു​മ​തി മ​ര​വി​പ്പി​ക്കു​ക​യും കൂ​ടു​ത​ൽ വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന് സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത സ​മി​തി​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ക​യും ചെ​യ്തു. നേ​ര​ത്തെ ന​ൽ​കി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി അ​ഡ്വ. ഹ​രീ​ഷ് വാ​സു​ദേ​വ​ൻ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ നൽ​കി​യ റി​ട്ട് ഹ​ര​ജി​യി​ൽ സ്റ്റേ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കി​യ​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ത്തി​ലും ചെ​ങ്ങോ​ടു മ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വീ​ണ്ടും ചെ​ങ്ങോ​ടു​മ​ല തു​ര​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.