എ​സി​ആ​ർ ലാ​ബ് അ​ട​ച്ച​ത് രോ​ഗി​ക​ളെ വ​ല​ക്കു​ന്നു
Monday, October 21, 2019 12:06 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ് : ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ ​സി​ആ​ർ​ലാ​ബ് (അ​ഡ്വാ​ൻ​സ്ഡ് ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി) അ​ട​ച്ചി​ട്ട​ത് രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ നി​ന്നെ​ഴു​തു​ന്ന ലാ​ബ് ടെ​സ്റ്റു​ക​ൾ​ക്കാ​യി പു​റ​ത്തെ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. എ​സി​ആ​ർ ലാ​ബി​നേ​ക്കാ​ൾ ഇ​ര​ട്ടി തു​ക​യാ​ണ് പു​റ​ത്തെ ലാ​ബു​ക​ളി​ൽ ഈ​ടാ​ക്കു​ന്ന.​ഇ​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ഇ​ര​ട്ടി ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ലാ​ബ് അ​ട​ച്ച​ത്. എം​ആ​ർ ഐ​സ്‌​കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള റൂ​മു​ക​ൾ, വ​യ​റിം​ഗ്, പു​തി​യ ഒ​പി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചു​മ​രു​ക​ളും മ​റ്റും പൊ​ളി​ച്ചു മാ​റ്റു​മ്പോ​ൾ ലാ​ബി​ലേ​ക്ക് പൊ​ടി​യും ചെ​ളി​യും ക​യ​റു​ന്ന​തി​നാ​ൽ ഇ​ത് ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി ലാ​ബി​ന്‍റെ ഭാ​ഗം​പൊ​ടി ക​ട​ക്കാ​ത്ത വി​ധം കാ​ർ​ബ​ൺ ഷീ​റ്റു​ക​ൾ വെ​ച്ച് അ​ട​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് മൂ​ന്ന് നാ​ല് ദി​വ​സ​ത്തേ​യ്ക്ക് ലാ​ബ് അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തെ​ന്ന് അ ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കെ​എ​ച്ച്ആ​ർ​ഡ​ബ്ല്യു​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സൗ​ജ​ന്യ നി​ര​ക്കി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്ക് എ​സി​ആ​ർ ലാ​ബു​ക​ൾ 150ഓ​ളം ടെ​സ്റ്റു​ക​ൾ ചെ​യ്തു ന​ൽ​കു​ന്ന​ത്. പേ​വാ​ർ​ഡു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ കെ​എ​ച്ച്ആ​ർ​ഡ​ബ്ല്യു സൊ​സൈ​റ്റി​യാ​ണ് ലാ​ബി​ന്‍റെ​യും ന​ട​ത്തി​പ്പു​കാ​ർ.​ആ​ധു​നി​ക​വും വി​ദേ​ശ​നി​ർ​മി​ത​വു​മാ​യ അ​ന​ലൈ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ ലാ​ബ്പ​രി​ശോ​ധ​ന​ക​ൾ ഇ​വി​ടെ​നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ 3000 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ 999 രൂ​പ​യ്ക്ക് ന​ട​ത്തു​ന്നു.