ലോ​ഗ് ബു​ക്ക് കാ​ണാ​താ​യ സം​ഭ​വം: കേ​സെ​ടു​ത്തു
Wednesday, October 23, 2019 12:16 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന 2011-2012 ലെ ​ലോ​ഗ് ബു​ക്ക് കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​ള​യം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ണി​മേ​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്കൂ​ളി​ൽ ഹാ​ജ​രാ​യി ഒ​പ്പ് വച്ച അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​ത് രേ​ഖ​പ്പെ​ടു​ത്തി​യ ലോ​ഗ് ബു​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​പ്പോ​ൾ ഏ​ത് സ​മ​യ​ത്ത് വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ വി​ട്ടു ന​ൽ​കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ​ഏ​റ്റു വാ​ങ്ങി​യ ലോ​ഗ് ബു​ക്ക് പി​ന്നി​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.
കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ക്ക് വ​ന്ന​പ്പോ​ൾ നി​ര​ന്ത​രം കോ​ട​തി ലോ​ഗ് ബു​ക്ക് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ലോ​ഗ് ബു​ക്ക് കാ​ണാ​നി​ല്ല​ന്നാ​ണ് സെ​ക്ര​ട്ട​റി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്.
ഇ​തി​നെ തു​ട​ർ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ ലോ​ഗ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പി​ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ലോ​ഗ്ബു​ക്ക് ല​ഭ്യ​മ​ല്ല​ന്ന മ​റു​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ര​ണ്ടാം അ​പ്പീ​ലീ​ൽ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് ലോ​ഗ്ബു​ക്ക് ക​മ്മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സെ​ക്ര​ട്ട​റി വ​ള​യം പോ​ലീ​സി​ൽ ലോ​ഗ് ബു​ക്ക് കാ​ണാ​താ​യ​തി​ൽ പ​രാ​തി ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം വ​ള​യം പോ​ലീ​സ് വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​ത്ത് ഒഫീസിലെത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.