പു​ഴ​ കെെ​യേറ്റം ത​ട​യു​ന്ന​തി​ന് സ​ര്‍​വേ
Wednesday, October 23, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പു​ഴ​ കെെ​യേറ്റുന്നത് ത​ട​യാൻ പു​ഴ​യോ​ര​ങ്ങ​ളി​ല്‍ സ​ര്‍​വേ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്കി. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ല്‍ പ്ര​ള​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​ള​യ പ്ര​തി​രോ​ധ​ത്തി​നാ​യി തോ​ടു​ക​ളി​ലെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും ചെ​ളി വാ​ര​ല്‍, മാ​ലി​ന്യ​നീ​ക്കം തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നേ​ര​ത്തെ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.
പ​ല പ​ഞ്ചാ​യ​ത്തു​ക​ളും ഇ​വ ന​ട​പ്പാ​ക്കി​വ​രു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കാ​ന​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്കു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും, റീ​ബി​ല്‍​ഡ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​നോ​ലി ക​നാ​ല്‍, ക​ല്ലാ​യി അ​ഴി​മു​ഖം എ​ന്നി​വ​യു​ടെ വൃ​ത്തി​യാ​ക്ക​ല്‍ പു​രോ​ഗ​തി​യും ജി​ല്ലാ ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തി. ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ ടെ​ൻഡര്‍ ന​ട​പ​ടി​ പൂ​ര്‍​ത്തി​യാ​ക്കി ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തി നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​ക​രി​ക്ക​ണെ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നിർദേശിച്ചു. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യുഡി റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ത​ന്നെ ക​ള്‍​വ​ര്‍​ട്ടു​ക​ളു​ടെ പ​ണി​യും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ക​ളക്ട​ര്‍ നിർദേശിച്ചു. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡെപ്യൂ​ട്ടി ക​ള​ക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, വി​വി​ധ വ​കു​പ്പ് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.