കൂ​രാ​ച്ചു​ണ്ട് ഹൈ​സ്കൂൾ ജേ​താ​ക്ക​ൾ
Wednesday, October 23, 2019 12:16 AM IST
നാ​ദാ​പു​രം: പോ​ലീ​സ് സ്മൃ​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹൈ ​സ്കൂ​ളി​ൽ ന​ട​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ കു​ള്ള നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ൻ ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് ഹൈ​സ്കൂ​ൾ ടീം ​ഒ​ന്നാം സ്ഥാ​ന​വും കു​റ്റ്യാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​ര​ണ്ടാം സ്ഥാ​ന​വും കാ​വി​ലും​പാ​റ ഹൈ​സ്കൂ​ൾ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​യും നാ​ദാ​പു​രം എ​എ​സ്പി അ​ങ്കി​ത് അ​ശോ​ക​ൻ ഐ​പി​എ​സ് വി​ത​ര​ണം ചെ​യ്തു. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മാ​രാ​യ പി. ​ഹ​രീ​ഷ്, എ​ൻ. പ്ര​ജീ​ഷ്, പി. ​റ​ഫീ​ഖ് എ​ന്നി​വ​രാ​ണ് മ​ത്സ​രം ന​യി​ച്ച​ത്. രാ​വി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ളി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നി​രു​ന്നു. പു​ഷ്പാ​ർ​ച്ച​ന​ക്ക് ശേ​ഷം കൂ​ട്ട​യോ​ട്ട​വും ന​ട​ത്തി.