റോ​ഡ് കെെ​യേറി ജെ​ണ്ട കെ​ട്ടി​യ​താ​യി പ​രാ​തി
Wednesday, October 23, 2019 12:16 AM IST
കു​റ്റ്യാ​ടി: പി​ഡ​ബ്ല്യുഡി റോ​ഡ് കെെ​യേറി ജെ​ണ്ട കെ​ട്ടി​യ​താ​യി പ​രാ​തി. പ​ക്രം ത​ളം ചു​രം റോ​ഡി​നു​ള്ള ബ​ദ​ൽ റോ​ഡി​ലാ​ണ് വ​നം​വ​കു​പ്പ് ജെ​ണ്ട കെ​ട്ടി​യ​ത്.​നി​ല​വി​ൽ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ബ​ദ​ൽ റോ​ഡു​ക​ളി​ൾ വ​നം വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത ഏ​ക റോ​ഡാ​ണി​ത്. എം​ഡി​ആ​ർ​സ്കീ​മി​ൽ പെ​ട്ട ര​ണ്ട് റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണി​ത്. ഇ​എ​ഫ്എ​ൽ പ​രി​ധി​യി​ൽ പെ​ട്ട സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ്ണ​യി​ച്ചാ​ണ് ജ​ണ്ട കെ​ട്ടി​യ​ത് എ​ന്ന് വ​നം വ​കു​പ്പു അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന് മു​ക​ളി​ൽ ക​ട്ടിം​ഗ് സ്ഥ​ല​ത്തേ​ക്ക് ജ​ണ്ട കെ​ട്ടാ​നു​ള്ള ചെല​വ് കൂ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ക​രാ​റു​കാ​ര​ൻ ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​എം ചാ​ത്ത​ങ്കോ​ട്ട്ന​ട ലോ​ക്ക​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെട്ടു. എം​എ​ൽ​എ, ഡി​എ​ഫ്ഒ, പി​ഡ​ബ്ല്യുഡി, ഇ​ഇ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.