ചെ​ങ്ങോ​ടു​മ​ല ഹി​യ​റിം​ഗ് ഇ​ന്ന്; ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ
Wednesday, October 23, 2019 12:16 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി സ്വ​കാ​ര്യ ക​മ്പ​നി ന​ൽ​കി​യ അ​പ്പീ​ലി​ൽ ഇ​ന്ന് സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് ഹി​യ​റിം​ഗ് ന​ട​ത്തു​മ്പോ​ൾ കോ​ട്ടൂ​രി​ലെ ജ​ന​ങ്ങ​ൾ ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ്. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഫ​ല​മാ​യി ലൈ​സ​ൻ​സ് അ​പേ​ക്ഷ കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ർ​ഡും ത​ള്ളിയി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ ക​മ്പ​നി സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നി​യ​മ വി​ധേ​യ​മ​ല്ലെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ക്കു​ന്നു. അ​പ്പീ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷം ക​മ്പ​നി അ​പ്പീ​ൽ ന​ൽ​കി​യ​തു​കൊ​ണ്ടു​ത​ന്നെ ഈ ​അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
കൂ​ടാ​തെ ഖ​ന​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​കാ​നു​മ​തി ജി​ല്ലാ ക​ള​ക്ട​ർ മ​ര​വി​പ്പി​ച്ച​തു​കൊ​ണ്ട് അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​ൻ പാ​ടി​ല്ല. ക്വാ​റി പ്ര​വ​ർ​ത്ത​നം വ്യ​വ​സാ​യ​മ​ല്ലെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ഏ​ക​ജാ​ല​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള ടാ​ങ്ക് പൊ​ളി​ച്ച സ്ഥ​ല​ത്ത് ഉ​ൾ​പ്പെ​ടെ​യാ​ണ് ക്വാ​റി തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ടാ​ങ്ക് പൊ​ളി​ച്ച കേ​സി​ൽ ടാ​ങ്കി​ന്‍റെ തു​ക കെ​ട്ടി​വച്ചാ​ണ് ക്വാ​റി മു​ത​ലാ​ളി​യും മ​നേ​ജ​ർ​മാ​രും മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യ​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ ലൈ​സ​ൻ​സ് അ​പേ​ക്ഷ തി​രി​ച്ച​യ​ച്ച​പ്പോ​ൾ സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ചീ​ഫ് സെ​ക്ര​ട്ട​റി മേയ് നാ​ലി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ നേ​രി​ട്ടും ജി​ല്ലാ ക​ള​ക്ട​റെ വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സ് മു​ഖേ​ന​യും ബ​ന്ധ​പ്പെ​ട്ട് 17 ന് ​ജി​ല്ലാ ഏ​ക ജാ​ല​ക ബോ​ർ​ഡ് ചേ​ർ​ന്ന് ക്വാ​റി ക​മ്പ​നി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നെ​തി​രേ സ​മ​ര​സ​മി​തി ഗ്രാ​മ​പ​ഞ്ചാ​യത്ത് ഒാഫീ​സ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​മാ​യി സ​ർ​വക​ക്ഷി സം​ഘം ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി മാ​ത്ര​മേ ലൈ​സ​ൻ​സ് ന​ൽ​കൂ എ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് വി​ദ​ഗ്ധ സം​ഘം മ​ല സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി. ഖ​ന​നം ന​ട​ന്നാ​ൽ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​വു​മെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.
ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സേ​ന ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു ജൂ​ൺ 14ന് ​ഡി ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് അ​പേ​ക്ഷ ത​ള്ളു​ക​യും പാ​രി​സ്ഥി​തി​കാ​നു​മ​തി മ​ര​വി​പ്പി​ക്കു​ക​യു​ം ചെയ്തിരു​ന്നു. ഇ​തി​ൽ ആ​ശ്വ​സി​ച്ചി​രി​ക്കു​മ്പോ​ളാ​ണ് വീ​ണ്ടും ക്വാ​റി ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ് അ​പേ​ക്ഷ സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് പ​രി​ഗ​ണി​ക്കു​ന്ന​ത്.