വ്യാ​ജ വാ​ര്‍​ത്ത​യ്ക്കും പ​രാ​തി​ക്കു​മെ​തിരേ നി​യ​മ​ന​ട​പ​ടി: ടി.​സി​ദ്ദി​ഖ്
Thursday, October 24, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: ബോ​ധ​പൂ​ര്‍​വം അ​പ​മാ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​നി​ക്കെ​തി​രെ സൃ​ഷ്ടി​ച്ച പ​രാ​തി​യെ​യും വ്യാ​ജ വാ​ര്‍​ത്ത​ക​ളെ​യും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്. ത​നി​ക്കെ​തി​രെ ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. സ്ഥി​രം വേ​ട്ട​യാ​ടു​ന്ന ഒ​രു കോ​ക്ക​സാ​ണ് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​ക്കി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. മു​ന്‍ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ശ​ാമ്മ എ​ബ്ര​ഹാ​മും ദേ​വ​ഗി​രി കോ​ള​ജി​ലെ ത​ന്‍റെ സ​ഹ​പാ​ഠി​യാ​യ അ​ജ​യ് ഫി​ലോ​മി​നും ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ത്തി​ലു​ണ്ടാ​യ സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട് ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​ണ് താ​നും എ​ന്‍.​കെ. അ​ബ്ദു​റ​ഹ്മാ​നും ഹ​ബീ​ബ് ത​മ്പി​യും ചെ​യ്ത​ത്.
ത​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​ര​മാ​ണ് ടി. ​സി​ദ്ദി​ഖ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട​തെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തെ​ന്നും ഫി​ലോ​മി​ന്‍ എ​ബ്ര​ഹാ​മി​ന്‍റെ കു​ടും​ബം രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ പാ​രി​തോ​ഷി​ക​മോ ക​മ്മി​ഷ​നോ ആ​യ​ല്ല ഭൂ​മി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​കി​യ​തെ​ന്നും പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യാ​ണ് അ​ത് ചെ​യ്ത​തെ​ന്നും കാ​ണി​ച്ച് ഫി​ലോ​മി​ന്‍ എ​ബ്ര​ഹാ​മി​ന്‍റെ കു​ടും​ബം ഒപ്പി​ട്ട വാ​ര്‍​ത്താ​ക്കു​റി​പ്പും സി​ദ്ദി​ഖ് ഹാ​ജ​രാ​ക്കി. ഫി​ലോ​മി​ന്‍ എ​ബ്ര​ഹാ​മി​ന്‍റെ​യോ സ​ഹോ​ദ​ര​നും റി​ട്ട. മ​ജി​സ്‌​ട്രേ​റ്റു​മാ​യ അ​ന്ത​രി​ച്ച ലി​ങ്ക​ന്‍ എ​ബ്ര​ഹാ​മി​ന്‍റെ​യോ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രാ​തി​യി​ല്ല. ത​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ള്‍ ഒ​രി​ട​ത്തും ഭൂ​മി​യി​ല്ല. സ്ഥി​രം വേ​ട്ട​യാ​ടു​ന്ന ഹ​ഫീ​സ് എ​ന്ന ആ​ളാ​ണ് ഭൂ​മി​യു​മാ​യ് ബ​ന്ധ​മി​ല്ലാ​ത്ത ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ഓ​രോ വി​ഷ​യ​ത്തി​ലും ഹ​ഫീ​സ് ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ തെ​ളി​വും സി​ദ്ദി​ഖ് പു​റ​ത്തു​വി​ട്ടു.
ഭൂ​മി ക്ര​യ​വി​ക്ര​യ​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക​മാ​യ് നി​ല​നി​ന്ന പ​രാ​തി​യും സം​ഘ​ര്‍​ഷ​വും പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ത​ങ്ങ​ളോ​ട് ഇ​ട​പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തും. അ​ത് രാ​ഷ്ട്രീ​യ​വും സാ​മൂ​ഹ്യ​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.
വ്യാ​ജ ഒ​സ്യ​ത്ത് ഉ​പ​യോ​ഗി​ച്ച് അ​ന്ത​രി​ച്ച മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് ഇ​തി​ന് മു​മ്പ് ദേ​ശാ​ഭി​മാ​നി ഉ​ള്‍​പ്പെ​ടെ വാ​ര്‍​ത്ത ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം വാ​സ്ത​വ​മ​ല്ലെ​ന്ന് ക​ണ്ട് അ​വ​ര്‍ ത​ന്നെ ത​മ​സ്‌​ക​രി​ച്ച​താ​ണ് ച​രി​ത്രം. ഒ​ന്നാ​മ​ത്തെ​യോ ര​ണ്ടാ​മ​ത്തെ​യോ ഒ​സ്യ​ത്ത് ത​യ്യാ​റാ​ക്കു​മ്പോ​ള്‍ ത​ങ്ങ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​പോ​ലു​മി​ല്ല. വ്യാ​ജ ഒ​സ്യ​ത്ത് എ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ര​ണ്ടാ​മ​ത്തേ​താ​ണ് യ​ഥാ​ര്‍​ത്ഥ ഒ​സ്യ​ത്തെ​ന്ന് കോ​ട​തി വി​ധി​യു​ണ്ട്. കോ​ട​തി വി​ധി പ്ര​കാ​ര​മാ​ണ് ഒ​സ്യ​ത് നി​യ​മ​പ്ര​കാ​രം നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സി​ദ്ദി​ഖ് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.