സി​ബി​എ​സ്‌സി ​ക​ലോ​ത്സ​വം: സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് തു​ട​ങ്ങും
Thursday, October 24, 2019 12:27 AM IST
പേ​രാ​മ്പ്ര: സി​ബി​എ​സ് സി ​വ​ട​ക​ര സ​ഹോ​ദ​യ ക​ലോ​ത്സ​വം സ്റ്റേ​ജി​ന മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ 26 വ​രെ പേ​രാ​മ്പ്ര ഒ​ലി​വ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​ട​ക​ര സ​ഹോ​ദ​യ​യു​ടെ പ​രി​ധി​യി​ലു​ള്ള കോ​ഴി​ക്കോ​ട് ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2500 ൽ ​പ​രം പ്ര​തി​ഭ​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കും. ഇ​ന്ന് കാ​ല​ത്ത് 10 ന് ​ച​രി​ത്ര​കാ​ര​നും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര​ത്തി​ൽ ഒ​ന്ന് ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്ക് അ​ടു​ത്ത മാ​സം 14 മു​ത​ൽ 17 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ്രോ​ഗ്രാം ക​മ്മ​ിറ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ച​ന്ദ്ര​ൻ ചൂ​ർ​ക്കു​ഴി​മ്മ​ൽ, സു​നി​ൽ കു​ഞ്ഞി ത​യ്യി​ൽ, ബാ​ബു മൊ​ണാ​ലി​സ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.