ലൈ​ഫ് മി​ഷ​ന്‍ ര​ണ്ടാം ഘ​ട്ടം ഡി​സം​ബ​റോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, October 24, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ഡി​സം​ബ​ര്‍ 31 ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു നി​ര്‍​ദേ​ശം ന​ല്‍​കി. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പാ​തി​വ​ഴി​യി​ലാ​യ ഭ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. നി​ല​വി​ല്‍ 285 വീ​ടു​ക​ള്‍ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ണ്ട്.
വി​വി​ധ വ​കു​പ്പു​ക​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച് 6363 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ശേ​ഷി​ക്കു​ന്ന വീ​ടു​ക​ള്‍ ന​വം​ബ​ര്‍ 30 ന​കം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഗു​ണ​ഭോ​ക്തൃ സം​ഗ​മം വി​ളി​ച്ചു​ചേ​ര്‍​ത്ത് പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണം.
സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​യാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 4739 വീ​ടു​ക​ളാ​ണ് നി​ര്‍​മാ​ണ​ത്തി​ലു​ള്ള​ത് ഇ​തി​ല്‍ 3159 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. കോ​ട​ഞ്ചേ​രി, വി​ല്ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ള്‍ നൂ​റ് ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​ര​ണം നേ​ടി. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത​രു​ടെ അ​ര്‍​ഹ​താ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്. 41 പ​ഞ്ചാ​യ​ത്തും ഒ​രു മു​നി​സി​പ്പാ​ലി​റ്റി​യും അ​ര്‍​ഹ​താ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി.
ഈ ​മാ​സം 30 ന​കം അ​ര്‍​ഹ​താ പ​രി​ശോ​ധ​ന പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​ര്‍​ജ്ജ് ജോ​സ​ഫ്, പ്രോജ​ക്ട് ഓ​ഫീ​സ​ര്‍ സി​ജു തോ​മ​സ്, വി​വി​ധ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.