മ​ഞ്ഞ​പ്പി​ത്ത​ം: മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണമെന്ന് ഡി​എം​ഒ
Thursday, October 24, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മ​ഞ്ഞ​പ്പി​ത്ത​രോ​ഗ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​ഞ്ഞ​പ്പി​ത്ത​രോ​ഗ കേ​സു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ​ഘോ​ഷ​ങ്ങ​ളി​ലും സ​ല്‍​ക്കാ​ര​ങ്ങ​ളി​ലും മ​റ്റ് ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ച്ച​വ​രാ​ണ്. കൂ​ടാ​തെ സി​പ്അ​പ്, ഐ​സ്‌​ക്രീം, ഐ​സ്, ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ എ​ന്നി​വ ക​ഴി​ച്ച കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണ്.
പ​നി, വ​യ​റു​വേ​ദ​ന, ഓ​ക്കാ​നം, ഛര്‍​ദ്ദി, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, മൂ​ത്ര​ത്തി​ന് നി​റ​വ്യ​ത്യാ​സം ക​ണ്ണി​നു മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ വി​വ​രം ന​ല്‍​കേ​ണ്ട​തും ചി​കി​ത്സ തേ​ടേ​ണ്ട​തു​മാ​ണ്. ആ​ഘോ​ഷ​ങ്ങ​ളും ച​ട​ങ്ങു​ക​ളും ന​ട​ത്തു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്‍​പ് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.