മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി പിടിയിൽ
Thursday, October 24, 2019 12:29 AM IST
കൊ​യി​ലാ​ണ്ടി: അ​ർ​ധരാ​ത്രി​യി​ൽ പോ​ലീ​സി​നെ ക​ണ്ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി. പ​യ്യോ​ളി നി​ടി​യ ചാ​ലി​ൽ വി​ഷ്ണു (28) വി​നെ​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. രാ​ത്രി പട്രോ​ളിം​ഗി​നി​ടെ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ മോ​ഷ്ടി​ച്ച ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം എ​എ​സ്ഐ സേ​തു​മാ​ധ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി. എ​സ്ഐ റ​ഹൂ​ഫി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ചോ​ദ്യം ചെ​യ്യ​ലി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി​യ ബൈ​ക്ക് മൂ​ന്ന് ആ​ഴ്ച മു​മ്പ് പ​യ്യോ​ളി ടൗ​ണി​ൽ നി​ന്നും മോ​ഷ്ടി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ച്ചു. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. ഇ​യാ​ൾ പ​യ്യോ​ളി​യി​ൽ മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ്.