ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദനം: വി​ദ്യാ​ർ​ഥിക​ൾ​ക്കെ​തി​രേകേ​സ്
Saturday, November 9, 2019 12:42 AM IST
നാ​ദാ​പു​രം: പേ​രോ​ട് ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു. കു​റ്റ്യാ​ടി ഊ​ര​ത്ത് സ്വ​ദേ​ശി മാ​വു​ള്ള ചാ​ലി​ൽ ബി​ജുവി(32) നെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്. പേ​രോ​ട് എം​ഐ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലി​ന് പേ​രോ​ട് ടൗ​ണി​ലാ​ണ് ത​ല​ശേ​രി തൊ​ട്ടി​ൽ​പ്പാ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ആ​ർ ഡീ​ല​ക്സ് ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.
വ്യാ​ഴാ​ഴ്ച്ച ബ​സി​ൽ വി​ദ്യാ​ർ​ഥിക​ളെ ക​യ​റ്റി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി പേ​രോ​ട് എം​ഐ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു​വി​നെ നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥിക​ൾ ബ​സി​നു​ള്ളി​ൽ ക​യ​റി ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തോ​ടെ നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥിക​ളും ത​മ്മി​ൽ ടൗ​ണി​ൽ ഏ​റെ നേ​രം സം​ഘ​ർ​ഷ​മു​ണ്ടാ​യി. തു​ട​ർ​ന്ന് നാ​ദാ​പു​ര​ത്ത് നി​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.