തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ 19 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Tuesday, November 12, 2019 12:25 AM IST
മു​ക്കം: കാ​ല​വ​ർ​ഷ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ 19 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി.
മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ആ​ശു​പ​ത്രി​പ്പ​ടി - മു​ക്കം സി​എ​ച്ച്സി റോ​ഡി​ന് പ​ത്ത് ല​ക്ഷം, ചോ​ല​ക്കു​ഴി- കോ​ള​നി റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, ക​ല്ലു​രു​ട്ടി- ചെ​മ്പ​റ്റ- നീ​ലേ​ശ്വ​രം റോ​ഡി​ന് അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങ​നെ​യും കാ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടേ​രി സ​ബ് സെ​ന്‍റ​ർ - അ​യ​നി​ക്കാ​ട​ൻ റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, ക​ൽ​പൂ​ര് - പൂ​യോ​റ റോ​ഡി​ന് മൂ​ന്ന് ല​ക്ഷം, കാ​ര​ശേ​രി- വൈ​ശ്യം​പു​റം റോ​ഡി​ന് അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങ​നെ​യും കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​ഴു​പാ​റ​ക്ക​ൽ - ചാ​ത്ത​പ്പ​റ​മ്പ് റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, ന​ട​ക്ക​ൽ - കോ​ട്ട​മു​ഴി റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, ചെ​ർ​ക്കു​ളം - പ​റ​യ​ങ്ങാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം - അ​ത്താ​ണി റോ​ഡി​ന് പ​ത്ത് ല​ക്ഷം, കാ​രാ​ളി​പ്പ​റ​മ്പ്‌ - വി​രി​പ്പ​യി​ൽ - പ​ഴം​പ​റ​മ്പ് റോ​ഡി​ന് നാ​ല് ല​ക്ഷം, കാ​രാ​ളി​പ​റ​മ്പ്- പെ​ഴ​ങ്ങോ​ട്ട് റോ​ഡി​ന് മൂ​ന്ന് ല​ക്ഷം എ​ന്നി​ങ്ങ​നെ​യും കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ളം കൊ​ച്ചു​പ​ടി - ബം​ഗ്ലാ​വ് കു​ന്ന് റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, നൂ​റാം​തോ​ട് - സ്കൂ​ൾ​പ​ടി - പൂ​നം​കാ​വി​ൽ​പ​ടി റോ​ഡി​ന് അ​ഞ്ച് ല​ക്ഷം, മു​ണ്ടൂ​ർ-​ക​ണ്ട​പ്പ​ൻ​ചാ​ൽ റോ​ഡി​ന് അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങ​നെ​യും കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ന​യോ​ട് - കൂ​രി​യോ​ട് റോ​ഡി​ന് അ​ഞ്ച് ല​ക്ഷ​വും തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​വ​ല​പ്പാ​റ- രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ന് അ​ഞ്ച് ല​ക്ഷ​വും കെ​ടി​സി പ​ടി - തേ​ൻ​പാ​റ റോ​ഡി​ന് അ​ഞ്ച് ല​ക്ഷ​വും പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​രം​പ​റ്റ- കൈ​പ്പു​റം റോ​ഡി​ന് അ​ഞ്ച് ല​ക്ഷ​വും ക​രി​കു​ളം - അ​മ്പ​ലം റോ​ഡി​ന് അ​ഞ്ച് ല​ക്ഷ​വു​മാ​ണ് വ​ക​യി​രു​ത്തി​യ​തെ​ന്ന് ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.