ബൈ​ക്കി​ലെ​ത്തി​യ സം​ഘം ര​ണ്ടു സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു
Wednesday, November 13, 2019 12:57 AM IST
കൊ​ണ്ടോ​ട്ടി: ബൈ​ക്കി​ലെ​ത്തി​യ സം​ഘം നെ​ടി​യി​രു​പ്പ് കാ​രി​മു​ക്കി​ലും മേ​ല​ങ്ങാ​ടി​യി​ലും ര​ണ്ടു സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു. കാ​രി​മു​ക്കി​ൽ നി​ന്ന് ഒ​ന്ന​ര പ​വ​ൻ മാ​ല ക​വ​ർ​ന്നാ​ണ് ആ​ദ്യം ക​ട​ന്നു​ക​ള​ഞ്ഞ​ത്. പി​ന്നീ​ട് മേ​ല​ങ്ങാ​ടി​യി​ൽ പി​ടി​വ​ലി​ക്കി​ടെ മാ​ല മു​റി​ഞ്ഞു നി​ല​ത്തു​വീ​ണ​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് ല​ഭി​ച്ചി​ല്ല.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് കാരിമുക്കിൽവച്ച് മാ​ല പൊ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്. മേ​ല​ങ്ങാ​ടി എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ പ​ത്തു​മ​ണി​യോ​ടെ ക​യ​റി​യാ​ണ് ക​ട​യു​ട​മ​യാ​യ സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത്.
ക​ട​യി​ൽ നി​ന്ന് മി​ഠാ​യി വാ​ങ്ങി​യ യു​വാ​വ് അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം വീ​ണ്ടു മി​ഠാ​യി ചോ​ദി​ച്ചു. മി​ഠാ​യി എ​ടു​ക്കു​ന്ന​തി​നി​ടെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​യി​ൽ മാ​ല ര​ണ്ടാ​യി മു​റി​ഞ്ഞു നി​ല​ത്ത് വീ​ണ​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്ക് ല​ഭി​ച്ചി​ല്ല. മോ​ഷ്ടാ​ക്ക​ൾ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.